ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിനുകൾ ബ്രസീലിൽ എത്തിച്ചു. കൊവിഡ് വാക്സിന്‍റെ രണ്ട് ദശലക്ഷം ഡോസുകളുമായുള്ള വിമാനം ഇന്ന് ബ്രസീലിൽ എത്തിയെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പിന്തുണയ്ക്കും കൊവിഷീൽഡിന്‍റെ വിതരണത്തിനും ഇന്ത്യക്ക് നന്ദി അറിയിക്കുന്നതായും ബ്രസീൽ സ്ഥാനപതി ആന്‍ഡ്രേ അരൻഹാ പറഞ്ഞു.
-
Trust the Pharmacy of the World. Made in India vaccines arrive in Brazil. #VaccineMaitri pic.twitter.com/5bt602LFXZ
— Dr. S. Jaishankar (@DrSJaishankar) January 22, 2021 " class="align-text-top noRightClick twitterSection" data="
">Trust the Pharmacy of the World. Made in India vaccines arrive in Brazil. #VaccineMaitri pic.twitter.com/5bt602LFXZ
— Dr. S. Jaishankar (@DrSJaishankar) January 22, 2021Trust the Pharmacy of the World. Made in India vaccines arrive in Brazil. #VaccineMaitri pic.twitter.com/5bt602LFXZ
— Dr. S. Jaishankar (@DrSJaishankar) January 22, 2021
ആസ്ട്രാസെനെക്കയും ഓക്‌സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമിച്ചത്. കൊവിഡ് വാക്സിൻ ബ്രസീലിൽ എത്തിക്കുന്നതിനായി ബ്രസീൽ വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ എംബസി വഴി ഇന്ത്യയോടും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ആവശ്യപ്പെട്ടു. ഇതിനായി പ്രസിഡന്‍റ് ജെയർ ബോൾസോനാരോ ജനുവരി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ബ്രസീലിന് പുറമെ ഇന്ത്യയുടെ വാക്‌സിൻ ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ട്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, മൊറോക്കോ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്കും കരാർ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം നടത്തുന്നുണ്ട്.