ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. നേതാക്കളായ അരവിന്ദ് സിംഗ്, ഹർമാൻ സിംഗ് എന്നിവർക്ക് യഥാക്രമം കരാവൽ നഗർ, പട്ടേൽ നഗർ നിയോജകമണ്ഡലങ്ങളിൽ നിന്ന് സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചനയെ തുടര്‍ന്ന് ഇവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പട്ടേൽ നഗർ, കരവാൽ നഗർ നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതിഷേധം. പ്രകോപിതരായ പ്രതിഷേധക്കാർ ഡല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രസിഡന്‍റ് സുഭാഷ് ചോപ്രയുടെ കാര്‍ തടഞ്ഞു. എന്നാല്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്‌ച വൈകിട്ടോടെ പുറത്തിറങ്ങുമെന്ന് സുഭാഷ് ചോപ്ര പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.