ബെംഗളൂരു : കർണാടകത്തില്‍ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കർണാടക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാർ. തങ്ങൾ വീണ്ടും അധികാരത്തിൽ വരുമെന്നും കൂടെയുള്ള പാർട്ടി പ്രവർത്തകർ പാർട്ടിക്കുവേണ്ടി പരമാവധി പരിശ്രമിച്ചുവെന്നും അദ്ദേഹം വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രശംസിക്കുന്നതോടൊപ്പം പാർട്ടിയുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്‍റെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. മാർച്ച് 11ന് ശിവകുമാറിനെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റായും, ഈശ്വർ ഖന്ദ്രെ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ കർണാടക പ്രദേശ കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റുമാരായും ദേശീയ കോൺഗ്രസ് നേതൃത്വം നിയമിച്ചിരുന്നു.
കോൺഗ്രസ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തും; ഡി.കെ ശിവകുമാർ - കർണാടക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാർ
പാർട്ടിയുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്‍റെ പൂർണ്ണ പിൻതുണ ഉറപ്പ് നൽകി ശിവകുമാർ
![കോൺഗ്രസ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തും; ഡി.കെ ശിവകുമാർ Congress will return to power in K'taka : DK Shivakumar കോൺഗ്രസ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് കർണാടക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാർ ബെംഗളൂരു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6487581-1038-6487581-1584763029458.jpg?imwidth=3840)
ബെംഗളൂരു : കർണാടകത്തില്‍ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കർണാടക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാർ. തങ്ങൾ വീണ്ടും അധികാരത്തിൽ വരുമെന്നും കൂടെയുള്ള പാർട്ടി പ്രവർത്തകർ പാർട്ടിക്കുവേണ്ടി പരമാവധി പരിശ്രമിച്ചുവെന്നും അദ്ദേഹം വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രശംസിക്കുന്നതോടൊപ്പം പാർട്ടിയുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്‍റെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. മാർച്ച് 11ന് ശിവകുമാറിനെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റായും, ഈശ്വർ ഖന്ദ്രെ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ കർണാടക പ്രദേശ കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റുമാരായും ദേശീയ കോൺഗ്രസ് നേതൃത്വം നിയമിച്ചിരുന്നു.
TAGGED:
ബെംഗളൂരു