ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസം നടത്തുന്ന റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന്, ബദലായി 'ദേശ് കി ബാത്തു'മായി കോണ്‍ഗ്രസ്. റേഡിയോയ്‌ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തുന്ന പരിപാടി ഇന്ന് മുതല്‍ ആരംഭിക്കും.
ഇന്ന് രാവിലെ 11 മണിക്ക് പാര്‍ട്ടി വക്‌താവ് പവന്‍ ഖേര പരിപാടിയുടെ ആദ്യ എപ്പിസോഡ് അവതരിപ്പിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങളും, സര്‍ക്കാരിനോടുള്ള സംവാദങ്ങളുമായിരിക്കും പരിപാടിയുടെ ഉള്ളടക്കമെന്ന് കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമ വിഭാഗം മേധാവി റോഹന്‍ ഗുപ്‌ത അറിയിച്ചു. വിലകയറ്റം, തകരുന്ന സാമ്പത്തീക മേഖല, തൊഴിലില്ലായ്‌മ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളും, സര്‍ക്കാരിന്‍റെ വീഴ്‌ചകളും പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുെട റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനെ മറികടക്കാനുള്ള തന്ത്രവുമായാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
മോദിയുടെ മന്‍ കി ബാത്തിന് 'ചെക്ക്' വച്ച് കോണ്‍ഗ്രസിന്‍റെ ദേശ് കി ബാത് - നരേന്ദ്രമോദി
ഇന്ന് രാവിലെ 11 മണിക്ക് പരിപാടിയുടെ ആദ്യ എപ്പിസോഡ് പുറത്തുവരും. സമൂഹമാധ്യമങ്ങളിലൂടെയായിരിക്കും പരിപാടി അവതരിപ്പിക്കുക

Conclusion: