ലക്‌നൗ: അച്ചടക്കലംഘനമാരോപിച്ച് യുപി എംഎല്‍എ അതിഥി സിങിനെ കോണ്‍ഗ്രസ് വനിതാവിഭാഗം ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും പുറത്താക്കി. വനിതാ വിഭാഗമായ പ്രിയദര്‍ശിനിയുടെ ജനറല്‍ സെക്രട്ടറി പദവി സ്ഥാനം വഹിക്കുകയായിരുന്നു റായ്‌ബറേലിയില്‍ നിന്നുള്ള എംഎല്‍എയായ അതിഥി സിങ്. നേരത്തെ അതിഥി സിങ് തന്‍റെ ട്വിറ്ററില്‍ കോണ്‍ഗ്രസിനെതിരെ ട്വീറ്റ് ചെയ്‌തിരുന്നു.
-
कोटा में जब UP के हजारों बच्चे फंसे थे तब कहां थीं ये तथाकथित बसें, तब कांग्रेस सरकार इन बच्चों को घर तक तो छोड़िए,बार्डर तक ना छोड़ पाई,तब श्री @myogiadityanath जी ने रातों रात बसें लगाकर इन बच्चों को घर पहुंचाया, खुद राजस्थान के सीएम ने भी इसकी तारीफ की थी।
— Aditi Singh (@AditiSinghINC) May 20, 2020 " class="align-text-top noRightClick twitterSection" data="
">कोटा में जब UP के हजारों बच्चे फंसे थे तब कहां थीं ये तथाकथित बसें, तब कांग्रेस सरकार इन बच्चों को घर तक तो छोड़िए,बार्डर तक ना छोड़ पाई,तब श्री @myogiadityanath जी ने रातों रात बसें लगाकर इन बच्चों को घर पहुंचाया, खुद राजस्थान के सीएम ने भी इसकी तारीफ की थी।
— Aditi Singh (@AditiSinghINC) May 20, 2020कोटा में जब UP के हजारों बच्चे फंसे थे तब कहां थीं ये तथाकथित बसें, तब कांग्रेस सरकार इन बच्चों को घर तक तो छोड़िए,बार्डर तक ना छोड़ पाई,तब श्री @myogiadityanath जी ने रातों रात बसें लगाकर इन बच्चों को घर पहुंचाया, खुद राजस्थान के सीएम ने भी इसकी तारीफ की थी।
— Aditi Singh (@AditiSinghINC) May 20, 2020
പാര്‍ട്ടി കാണിക്കുന്നത് വഞ്ചനയാണെന്നും കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ 1000 ബസുകളെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്‌താവന പരിഹാസ്യമാണെന്നും എംഎല്‍എ ട്വീറ്റ് ചെയ്‌തിരുന്നു. ബസുകളുടെ രജിസ്ട്രേഷന്‍ നമ്പറുകള്‍ പകുതിയിലധികം വ്യാജമാണെന്നും, 297 ബസുകള്‍ കേടുപാടുകള്‍ നിറഞ്ഞതാണെന്നും, 98 എണ്ണം ഓട്ടോറിക്ഷകളാണെന്നും, ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ പേപ്പറുകളില്ലെന്നും എംഎല്‍എയുടെ ഹിന്ദിയിലുള്ള ട്വീറ്റില്‍ പറയുന്നു. ബസുകളുണ്ടെങ്കില്‍ എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികളെ രാജസ്ഥാനിലേക്കും പഞ്ചാബ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലേക്ക് അയക്കാത്തതെന്നും എംഎല്‍എ ചോദിക്കുന്നു.
യോഗി ആദിത്യനാഥ് രാജസ്ഥാനിലെ കോട്ടയില്‍ നിന്നും യുപി സ്വദേശികളായ വിദ്യാര്‍ഥികളെ ബസുകളില്‍ നാട്ടിലെത്തിച്ചെന്നും കോണ്‍ഗ്രസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെയുള്ള പരാതി യുപി നിയമഭ സ്‌പീക്കര്‍ക്ക് ലഭിച്ചിട്ടുണ്ട്. എംഎല്‍എ സ്ഥാനത്ത് നിന്ന് പിരിച്ചു വിടാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ താല്‍പര്യത്തിനനുസരിച്ചല്ലാതെ എംഎല്‍എ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച നടത്തുകയും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്‌ത സമയത്താണ് കോണ്‍ഗ്രസിന്‍റെ നടപടി.