ജയ്‌പൂര്‍: സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി നേതാക്കളായ രമേശ് മീന, വിശ്വേന്ദർ സിങ് എന്നിവരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. സച്ചിന്‍ പൈലറ്റിന് പകരം ഗോവിന്ദ് സിങ് ദൊതസ്ര ഉപമുഖ്യമന്ത്രിയാവും. ഗണേഷ് ഘൂഗ്രയെ പുതിയ സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റായും നിയമിച്ചു. സര്‍ക്കാരിനെ താഴെയിറക്കാൻ സച്ചിന്‍ പൈലറ്റും ചില കോൺഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ബിജെപിക്കൊപ്പെം ഒത്തുകളിച്ചെന്നും സുര്‍ജേവാല പറഞ്ഞു. ജയ്‌പൂരിലെ ഫെയർമോണ്ട് ഹോട്ടലിൽ നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിലാണ് തീരുമാനമായത്.
-
सत्य को परेशान किया जा सकता है पराजित नहीं।
— Sachin Pilot (@SachinPilot) July 14, 2020 " class="align-text-top noRightClick twitterSection" data="
">सत्य को परेशान किया जा सकता है पराजित नहीं।
— Sachin Pilot (@SachinPilot) July 14, 2020सत्य को परेशान किया जा सकता है पराजित नहीं।
— Sachin Pilot (@SachinPilot) July 14, 2020
അതേസമയം സത്യത്തെ ബുദ്ധിമുട്ടിക്കാനാകും, പക്ഷേ തോൽപ്പിക്കാനാവില്ലെന്ന് സച്ചിൻ പൈലറ്റ് ട്വിറ്ററിലൂടെ പ്രതികരിച്ചു. തുടർച്ചയായ രണ്ടാം തവണയും കോൺഗ്രസ് നിയമസഭാകക്ഷി യോഗം സച്ചിൻ പൈലറ്റ് ബഹിഷ്‌കരിക്കുകയും പാർട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്‌തതോടെയാണ് നടപടി.