ന്യുഡൽഹി : വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും സഖ്യമുണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. "ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഭിന്നിപ്പിക്കുന്ന അധികാരങ്ങൾക്കെതിരെ ഒന്നിക്കേണ്ടതുണ്ടെന്ന് തോന്നിയിരുന്നു, ഡൽഹിയിൽ അതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു." കോൺഗ്രസ് വക്താവ് രാഗിനി നായക് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്ന് രാഗിനി നായിക് കൂട്ടിച്ചേർത്തു. ചില സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തനം പുരോഗമിക്കേണ്ടതുണ്ട്, അതിന് വേണ്ടി ശക്തമായി പ്രവർത്തിക്കുമെന്നും ഡൽഹിയിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുമെന്നും രാഗിനി നായക് പറഞ്ഞു.