ETV Bharat / bharat

ഫേസ്ബുക്ക് വിദ്വേഷ പ്രചരണം; മാർക്ക് സുക്കർബർഗിന് കത്തയച്ച് കെ. സി. വേണുഗോപാൽ - ഫേസ്ബുക്ക് വിദ്വേഷ പ്രചരണം

ഇന്ത്യൻ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഇടപെടുന്നതിനെതിരെ ഭയങ്കരവും ഗുരുതരവുമായ ആരോപണമാണ് ഫേസ്ബുക്കിന് നേർക്ക് ഉയർന്നിരിക്കുന്നതെന്ന് വേണുഗോപാൽ കത്തിൽ എഴുതി.

facebook  bjp  mark Zuckerberg  KC venugopal  rahul gandhi  Congress  Bias  Investigation  Zuckerberg  Congress Party tells Facebook to investigate bias  മാർക്ക് സക്കർബർഗിന്  ഫേസ്ബുക്ക് വിദ്വേഷ പ്രചരണം; മാർക്ക് സുക്കർബർഗിന് കത്തയച്ച് കെ. സി. വേണുഗോപാൽ  ഫേസ്ബുക്ക് വിദ്വേഷ പ്രചരണം  കെ. സി. വേണുഗോപാൽ
കെ. സി. വേണുഗോപാൽ
author img

By

Published : Aug 18, 2020, 4:42 PM IST

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ബിജിപിയോട് പക്ഷപാതപരമായി സമീപിക്കുന്നതായി ആരോപണം. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ചൊവ്വാഴ്ച ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചു. “ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രചരണങ്ങൾ ഇന്ത്യൻ രാഷ്ട്രീയവുമായി കൂട്ടിയിടിക്കുമ്പോൾ” എന്ന തലക്കെട്ടിൽ വാൾസ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിനെത്തുടർന്നാണ് ഫേസ്ബുക്കിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്.

  • We cannot allow any manipulation of our hard-earned democracy through bias, fake news & hate speech.

    As exposed by @WSJ, Facebook’s involvement in peddling fake and hate news needs to be questioned by all Indians. pic.twitter.com/AvBR6P0wAK

    — Rahul Gandhi (@RahulGandhi) August 18, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഇടപെടുന്നതിനെതിരെ ഭയങ്കരവും ഗുരുതരവുമായ ആരോപണമാണ് ഫേസ്ബുക്കിന് നേർക്ക് ഉയർന്നിരിക്കുന്നതെന്ന് വേണുഗോപാൽ കത്തിൽ എഴുതി. ഫേസ്ബുക്ക് ഇന്ത്യ വക്താവ് ആൻഡി സ്റ്റോണിന്‍റെ വ്യക്തമായ പക്ഷപാതങ്ങളെ കുറിച്ചും അദ്ദേഹം കത്തിൽ വ്യക്തമാക്കി. വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം വിദ്വേഷ പോസ്റ്റുകൾ പിൻവലിച്ച ഫേസ്ബുക്ക് ഇന്ത്യയുടെ നടപടിയെ കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത് “കുറ്റം ഏറ്റുപ്പറച്ചിൽ” എന്നാണ്.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും യൂണിവേഴ്സൽ അഡൾട്ട് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ജനാധിപത്യം സ്ഥാപിക്കുകയും ചെയ്ത ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, ഞങ്ങളുടെ സ്ഥാപക നേതാക്കളുടെ അവകാശങ്ങളും മൂല്യങ്ങളും ഇല്ലാതാക്കുന്നതിൽ നിങ്ങളുടെ കമ്പനി സന്നദ്ധ പങ്കാളിയാകാമെന്നറിയുന്നത് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നതായും വേണുഗോപാൽ പറഞ്ഞു.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉപയോക്താക്കളുടെ കാര്യത്തിൽ ഇന്ത്യ ഏറ്റവും വലിയ വിപണിയാണെന്നും അതിനാൽ സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ കൂടുതലാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. മറ്റ് രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പാർലമെന്‍ററി സ്റ്റാൻഡിങ്ങ് കമ്മിറ്റി ഓഫ് ഇൻഫർമേഷൻ ആന്‍റ് ടെക്നോളജി മേധാവി ശശി തരൂർ ഇക്കാര്യം പരിശോധിക്കുമെന്ന് ഉറപ്പു നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.