ഭോപാല്‍: മധ്യപ്രദേശിൽ കോണ്‍ഗ്രസ് എം.എല്‍.എ ഹര്‍ദീപ് സിംഗ് ദംഗ് രാജിവച്ചു. ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് ബി.ജെ.പി രഹസ്യമായി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിച്ച നാല് ഭരണകക്ഷി എം.എല്‍.എമാരില്‍ ഒരാളാണ് ഹര്‍ദീപ് സിംഗ്. മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്നതായി കാണിച്ചുള്ള കത്ത് അദ്ദേഹം സ്പീക്കര്‍ എന്‍.പി പ്രജാപതിക്ക് കൈമാറി.
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാൻ എട്ട് കോണ്‍ഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായും ഇതിൽ നാല് പേരെ അനുരഞ്ജന ചര്‍ച്ചയിലൂടെ തിരിച്ചെത്തിച്ചതായും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ബി.എസ്.പിയുടെയും സമാജാവാദി പാര്‍ട്ടിയുടെയും, സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. 107 സീറ്റുകളുള്ള ബി.ജെ.പിക്ക് ഒമ്പത് പേരുടെ പിന്തുണ കൂടി ലഭിച്ചാൽ നിലവിൽ ഭരണം അട്ടിമറിക്കാൻ സാധിക്കും.