ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് സമീര്‍ ദ്വിവേദി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ സാന്നിധ്യത്തിലാണ് സമീര്‍ ദ്വിവേദി ബിജെപിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താൻ ബിജെപിയെ തിരഞ്ഞെടുത്തതെന്നും ആദ്യമായാണ് ഒരു പാര്‍ട്ടിയില്‍ ചേരുന്നതെന്നും സമീര്‍ ദ്വിവേദി പറഞ്ഞു. ഒരു ദശാബ്ദക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ജനാര്‍ദന്‍ ദ്വിവേദി.