ETV Bharat / bharat

കോൺഗ്രസില്‍ നേതൃശൂന്യതയില്ല; പൗരത്വ പ്രതിഷേധത്തില്‍ സജീവമെന്നും പി ചിദംബരം - പൗരത്വ പ്രതിഷേധം

2011 ലെ സെൻസസിനെ സഹായിക്കുന്നതിനാണ് എൻ‌പി‌ആർ നടത്തിയത്. സെൻസസ് പൂർത്തിയായ ശേഷം ജനസംഖ്യ രജിസ്റ്റർ മുന്നോട്ടു കൊണ്ടുപോയില്ല.

NPR-NRC Link  P Chidambaram on NPR-NRC  Citizenship Amendment Act  പി ചിദംബരം  പൗരത്വ പ്രതിഷേധം  അഭിമുഖം
പൗരത്വ പ്രതിഷേധത്തിൽ കോൺഗ്രസ് സജീവമെന്ന് പി ചിദംബരം
author img

By

Published : Jan 1, 2020, 5:30 PM IST

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കോൺഗ്രസ് സജീവമല്ലെന്ന ആരോപണം തള്ളി മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. പ്രതിഷേധ സമരങ്ങളില്‍ കോൺഗ്രസ് സജീവമാണെന്നും ചിദംബരം ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പൗരത്വ പ്രതിഷേധത്തിൽ കോൺഗ്രസ് സജീവമെന്ന് പി ചിദംബരം

2011 ലെ സെൻസസിനെ സഹായിക്കുന്നതിനാണ് 2010 ലെ ജനസംഖ്യ രജിസ്റ്റർ നടപ്പിലാക്കിയത്. എന്നാൽ 2020 ലെ ജനസംഖ്യ രജിസ്റ്റർ പൗരത്വ രജിസ്റ്ററിന്‍റെ വേഷപകർച്ചയാണ്. 2011 ലെ സെൻസസിനെ സഹായിക്കുന്നതിനാണ് എൻ‌പി‌ആർ നടത്തിയത്. സെൻസസ് പൂർത്തിയായ ശേഷം ജനസംഖ്യ രജിസ്റ്റർ മുന്നോട്ടു കൊണ്ടുപോയില്ല. എൻ‌പി‌ആർ‌ നടപ്പാക്കുമ്പോൾ‌ എൻ‌ആർ‌സിയെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും ചിദംബരം വ്യക്തമാക്കി."2010 ലെ ജനസംഖ്യ രജിസ്റ്റർ ഫോമിൽ സെൻസസിന് പ്രസക്തമായ 15 ഫീൽഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് എൻ‌പി‌ആറിന് 21 ഫീൽഡുകൾ ഉണ്ട്. എന്തുകൊണ്ടാണ് അവർ അവസാന താമസസ്ഥലം, അച്ഛന്‍റെയും അമ്മയുടെയും ജനന സ്ഥലം, ആധാർ നമ്പർ എന്നിവ ചോദിക്കുന്നത്? ഇവിടെ സന്ദർഭം വ്യത്യസ്തമാണ്, " പി ചിദംബരം കൂട്ടിച്ചേർത്തു. ഈ ജനസംഖ്യ രജിസ്റ്റർ പൗരത്വ രജിസ്റ്ററിലെക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി അടക്കമുള്ള നിരവധി മന്ത്രിമാർ പറഞ്ഞിട്ടുണ്ടെന്നും പി ചിദംബരം ആവർത്തിച്ചു.

സംയുക്ത സേന മേധാവി നിയമനത്തെ വ്യക്തിപരമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇന്നത്തെ ഏറ്റവും മികച്ച ജനറൽ ബിപിൻ റാവത്ത് ആണെന്ന കാര്യത്തില്‍ സംശയമുണ്ട്. "ലഭ്യമായ ഏറ്റവും മികച്ച ജനറൽ റാവത്ത് ആണോ എന്ന് പറയാൻ എനിക്ക് കഴിയില്ല. അദ്ദേഹം കഴിവുള്ളവനാകാം. അദ്ദേഹം കഴിവുള്ളവനല്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ എന്തായിരുന്നു, എന്തൊക്കെയാണ് യോഗ്യതകളും അപാകതകളും, എന്നീ കാര്യങ്ങൾ തനിക്ക് അറിയില്ലെന്നും”ചിദംബരം പറഞ്ഞു.

പ്രബലമായ പാർട്ടിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യം പ്രധാനമാണ്. തെരഞ്ഞെടുപ്പിൽ പ്രബലമായ പാർട്ടിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്നും പി ചിദംബരം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നേതൃത്വ ശൂന്യതയില്ല. നേതൃ സ്ഥാനത്ത് ഒരാൾ ഉണ്ടെന്നും അതു കൊണ്ട് തന്നെ പാർട്ടി പ്രവർത്തനവും തീരുമാനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

"രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോൾ ഞങ്ങൾ സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. സോണിയ ഗാന്ധി സ്ഥാനമൊഴിയാൻ തീരുമാനിച്ചാൽ ഞങ്ങൾ മറ്റൊരു പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. പാർട്ടി പ്രവർത്തകരും അംഗങ്ങളുമാണ് കോൺഗ്രസ് പ്രസിഡന്‍റിനെ തീരുമാനിക്കുന്നതെന്നും,”അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:

PC interview

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.