ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇരട്ടത്താപ്പ് കളിക്കുന്നതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങള്‍ക്കൊപ്പം നിൽക്കേണ്ട ഈ സമയത്ത് സർക്കാരിനെതിരെ കുപ്രചരണം നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ജാവദേക്കർ ആരോപിച്ചു.
ലോക്ക് ഡൗണിന്റെ നാല് ഘട്ടങ്ങളും പരാജയപ്പെട്ടുവെന്നും പ്രതീക്ഷിച്ച ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. വൈറസ് അതിവേഗം വ്യാപിക്കുമ്പോള്‍ ലോക്ക് ഡൗണിൽ വിശ്രമിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രകാശ് ജാവദേക്കർ രംഗത്തെത്തിയിരിക്കുന്നത്.