ETV Bharat / bharat

ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് പ്രതിനിധി സംഘം

പ്രതിനിധി സംഘത്തിൽ മുകുൾ വാസ്‌നിക്, ശക്തി സിംഗ് ഗോഹിൽ, താരിഖ് അൻവർ, കുമാരി സെൽജ, സുസ്‌മിത ദേവ് എന്നിവർ ഉൾപ്പെടുന്നു

Congress to visit violence-hit Delhi  Congress to Visit  five-member Congress delegation  violence-hit Delhi areas  ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് പ്രതിനിധി സംഘം
ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് പ്രതിനിധി സംഘം
author img

By

Published : Feb 28, 2020, 6:44 PM IST

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളിൽ അഞ്ചംഗ കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശനം നടത്തുമെന്ന് പാർട്ടി അറിയിച്ചു. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ്‌ സോണിയ ഗാന്ധി നിയോഗിച്ച പ്രതിനിധി സംഘത്തിൽ മുകുൾ വാസ്‌നിക്, ശക്തി സിംഗ് ഗോഹിൽ, താരിഖ് അൻവർ, കുമാരി സെൽജ, സുസ്‌മിത ദേവ് എന്നിവർ ഉൾപ്പെടുന്നു.

കലാപബാധിത പ്രദേശങ്ങളിലെ അതിക്രമങ്ങളും അതിന്‍റെ അനന്തരഫലങ്ങളും വിലയിരുത്താനും വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും കോൺഗ്രസ് മേധാവി നേതാക്കളോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 27 വരെയുളള കണക്കനുസരിച്ച് 35 പേർ കൊല്ലപ്പെട്ടു, അതിൽ 13 പേർക്ക് വെടിയേറ്റ മുറിവുകളുണ്ട്. കലാപത്തിനിടെ ഗുരുതരമായ പരിക്കുകളോടെ 22 പേർ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.