ജയ്‌പൂര്‍: രാജസ്ഥാനില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുമായി കോണ്‍ഗ്രസ്. അമ്പതിലധികം വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലേറുമെന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോത്‌സറ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 20 ജില്ലകളിലെ 90 തദ്ദേശ സ്ഥാപനങ്ങളിലെ 3035 വാര്‍ഡുകളിലാണ് കഴിഞ്ഞ വ്യാഴാഴ്‌ച തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവരുമ്പോള്‍ 3034 വാര്‍ഡുകളില്‍ 1197 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി.
വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭിനന്ദിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയെന്നും ഗോവിന്ദ് സിങ് ദോത്‌സറ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ ദ്രോഹിക്കുന്നതിന്‍റെ ഉത്തരവാദികള്‍ ബിജെപിയാണെന്നും പണപ്പെരുപ്പവും ഇന്ധന വില വര്‍ധനവും മൂലം കേന്ദ്ര സര്‍ക്കാറിനെ മടുത്തെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളിലെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 7ന് നടക്കും.