ETV Bharat / bharat

കുടുംബത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് - പുല്‍വാമ ഭീകരാക്രമണം

മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. കേസെടുക്കണമെന്ന് ഡല്‍ഹി പൊലീസിനോട് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു

Jaiveer Shergill  Congress  Cong spokesperson receives threats  Pulwama attack  ജെയ്‌വീര്‍ ഷെര്‍ഗില്‍  കോണ്‍ഗ്രസ് നേതാവ്  പുല്‍വാമ ഭീകരാക്രമണം  കോണ്‍ഗ്രസ്
കുടുംബത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനോട് കോണ്‍ഗ്രസ് നേതാവ്
author img

By

Published : Feb 15, 2020, 7:04 PM IST

ന്യൂഡൽഹി: തന്‍റെ കുടുംബത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന മെയില്‍ അയച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജെയ്‌വീര്‍ ഷെര്‍ഗില്‍. സംഭവത്തില്‍ കേസെടുക്കാന്‍ ട്വിറ്ററിലൂടെയാണ് ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടത്.

ജെയ്‌വീര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു,'' കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷം എന്‍റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന മെയില്‍ എനിക്ക് ലഭിച്ചു. എല്ലാ കോണ്‍ഗ്രസ് അംഗങ്ങളെയും കൊലപ്പെടുത്തുമെന്നും മെയിലില്‍ ഉണ്ടായിരുന്നു. കുറ്റവാളിയെ എത്രയും വേഗം പിടികൂടണം''.

2019ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) സൈനികർ പങ്കെടുത്ത ജമ്മു കശ്മീർ പൊലീസ് ഡിവൈഎസ്‌പി ദേവീന്ദർ സിംഗിന്‍റെ പങ്ക് സംബന്ധിച്ച് ബിജെപി സർക്കാരിനെ ചോദ്യം ചെയ്ത് വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തനിക്ക് ലഭിച്ച ഭീഷണി മെയിലിന്‍റെ സ്ക്രീൻഷോട്ടും ജെയ്‌വീര്‍ ട്വീറ്റിനൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം എങ്ങനെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എത്തിയെന്നുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഉത്തരം പറയുന്നില്ലെന്നും അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

  • Dear @DelhiPolice pursuant to my Press Conf held at @INCIndia HQ, I have received a threat email from id aclassguy@gmail.com threatening to rape my family members, Kill all Congress members.

    I shall be filing an official complaint as well, request for identifying the culprit. pic.twitter.com/R2q0I5afst

    — Jaiveer Shergill (@JaiveerShergill) February 15, 2020 " class="align-text-top noRightClick twitterSection" data=" ">

ദേവീന്ദര്‍ സിംഗിന്‍റെ പങ്കെന്താണെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ജെയ്‌വീര്‍ ഷെര്‍ഗില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിന് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് ലോകത്തിന് അറിയാമെങ്കിലും, ആക്രമണത്തിനിടയിലെ വലിയ രഹസ്യാന്വേഷണ പരാജയത്തെക്കുറിച്ചും സുരക്ഷാ വീഴ്ചയെക്കുറിച്ചും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.