ETV Bharat / bharat

ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷം - ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു

14 ജില്ലകളിലെ 1012 പഞ്ചായത്തുകളിലായി ദുരിതബാധിതരുടെ എണ്ണം 45.39 ലക്ഷത്തിലെത്തി

Bihar floods  Khagaria  Saran floods  Chapra floods  Nitish Kumar  death toll in Bihar flood  Tejashwi yadav  Condition worsens in Bihar's Khagaria, death toll stands at 11  ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു  ബിഹാറിൽ വെള്ളപ്പൊക്കം
വെള്ളപ്പൊക്കം
author img

By

Published : Aug 1, 2020, 11:04 AM IST

പട്‌ന: ബിഹാറിൽ വെള്ളപ്പൊക്കം 45 ലക്ഷത്തിലധികം ആളുകളെ ബാധിച്ചതായി ദുരന്തനിവാരണ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്ചിട്ടില്ല. മരണസംഖ്യ 11 ആയി തുടരുന്നു. 14 ജില്ലകളിലെ 1012 പഞ്ചായത്തുകളിലായി ദുരിതബാധിതരുടെ എണ്ണം 45.39 ലക്ഷത്തിലെത്തി. മുൻ ദിവസങ്ങളിൽ 39.63 ലക്ഷം ആയിരുന്നു.

Bihar floods  Khagaria  Saran floods  Chapra floods  Nitish Kumar  death toll in Bihar flood  Tejashwi yadav  Condition worsens in Bihar's Khagaria, death toll stands at 11  ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു  ബിഹാറിൽ വെള്ളപ്പൊക്കം
ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷം

കിഴക്കൻ ചമ്പാരന്‍റെ പ്രളയബാധിത പ്രദേശങ്ങളിൽ പര്യടനം നടത്തിയ പ്രതിപക്ഷ നേതാവ് തേജശ്വി യാദവ്, നിതീഷ് കുമാർ സർക്കാർ സ്ഥാപിച്ച 19 ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. പ്രളയ നിയന്ത്രണ നടപടികളിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇതുവരെ 3.76 ലക്ഷം പേരെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. അതിൽ 26,732 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്.

  • मेरी नहीं जनता की सुनिए।

    बिहार के जलसंसाधन मंत्री बाढ़ नियंत्रण और जल संसाधन छोड़कर जेडीयू के लिए संसाधन उत्पन्न करते मिलेंगे। 4 महीनों के विपदा काल में आपदा प्रबंधन मंत्री को किसी ने देखा ही नहीं। 135 दिन से मुख्यमंत्री घर से बाहर नहीं निकले है।जनता त्राहिमाम है। pic.twitter.com/sTr7gKzR2u

    — Tejashwi Yadav (@yadavtejashwi) July 31, 2020 " class="align-text-top noRightClick twitterSection" data=" ">

ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്‌ഡി‌ആർ‌എഫ്) ദുരിതാശ്വാസപ്രവർത്തനം തുടരുകയാണ്. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സരൺ, ഗോപാൽഗഞ്ച്, സിവാൻ, ദർഭംഗ, മുസാഫർപൂർ, സീതാമർഹി, മധുബാനി, ഖഗാരിയ, സമസ്തിപൂർ, കിഷൻഗഞ്ച്, സുപോൾ, ഷിയോഹർ. പശ്ചിമ ചമ്പാരൻ (നാല്), ദർഭംഗ (ഏഴ്) എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സമസ്തിപൂർ-ദർബംഗാസെക്ഷനിലെ മൂന്ന് റെയിൽ‌വേ പാലങ്ങൾക്ക് സമീപം വെള്ളം അപകടനിരപ്പിന് മുകളിലൂടെ ഒഴുകുന്നുവെന്ന് ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ സോൺ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് കുമാർ പറഞ്ഞു. ചില പ്രത്യേക ട്രെയിനുകൾ വഴിതിരിച്ചുവിട്ടു, മറ്റുചില സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.