ETV Bharat / bharat

അതിഥി തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി

മെയ് 13 വരെ അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ആളുകൾ ഉൾപ്പെടെ 87,072 പേരെ പ്രത്യേക ട്രെയിനുകൾ, ബസുകൾ, മറ്റ് വാഹനങ്ങൾ വഴി സ്വന്തം നാടുകളിലേക്ക് അയച്ചതായി സർക്കാർ വക്താവ് പറഞ്ഞു.

migrant labourers Manohar Lal Khattar shramik train ചണ്ഡിഗഡ് അതിഥി തൊഴിലാളി ശ്രാമിക് ട്രെയിൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ ലോക്ക് ഡൗൺ
അതിഥി തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി
author img

By

Published : May 15, 2020, 8:59 PM IST

ചണ്ഡിഗഡ്: അതിഥി തൊഴിലാളികളെ പ്രത്യേക ശ്രാമിക് ട്രെയിനുകളിലൂടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ പറഞ്ഞു. ലോക്ക് ഡൗൺ നീട്ടിയത് കാരണം വ്യവസായങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, സമ്പദ്‌വ്യവസ്ഥ എന്നിവ നിലച്ചു. ഹരിയാനയിൽ നിന്ന് പ്രത്യേക ശ്രാമിക് ട്രെയിനുകളിലൂടെ അതിഥി തൊഴിലാളികളെ അയച്ചതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് അതിഥി തൊഴിലാളികളെ അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് ബസുകൾ വഴിയും അയക്കുന്നു. അതിഥി തൊഴിലാളികളെ ബസുകൾ വഴി റെയിൽവേ സ്റ്റേഷനുകളിലേക്ക് കൊണ്ടുവരുന്നു. സ്വന്തം സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽ‌വേ പ്ലാറ്റ്ഫോം വാക്വം ക്ലീനർ ഉപയോഗിച്ച് പതിവായി വൃത്തിയാക്കുകയും ഓരോ അതിഥി തൊഴിലാളിയുടെയും കൈകൾ ശുദ്ധീകരിക്കുകയും ചെയുന്നു. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി ശരിയായ ക്രമീകരണങ്ങളും അവർക്കായി ഒരുക്കിയിട്ടുണ്ട്.

തൊഴിലാളികൾക്ക് ഒരു തരത്തിലുള്ള പ്രശ്‌നവും നേരിട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകർക്ക് ഓരോ കോച്ചുകളുടെയും ചുമതല നൽകി. ജില്ലാ ഭരണകൂടത്തിൽ രജിസ്റ്റർ ചെയ്തതിനുശേഷമാണ് തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് അയക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ടിക്കറ്റുകൾ സൗജന്യമായി നൽകുകയും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്തു. ഹിസാറിൽ നിന്ന് ബിഹാറിലെ കതിഹാറിലേക്ക് പ്രത്യേക ശ്രാമിക് ട്രെയിൻ അയച്ച ആദ്യ ദിവസം ചില തൊഴിലാളികളുമായി മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു. മെയ് 13 വരെ അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ആളുകൾ ഉൾപ്പെടെ 87,072 പേരെ പ്രത്യേക ട്രെയിനുകൾ, ബസുകൾ, മറ്റ് വാഹനങ്ങൾ വഴി സ്വന്തം നാടുകളിലേക്ക് അയച്ചതായി സർക്കാർ വക്താവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.