ഡെറാഡൂൺ: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത് പാൽ മഹാരാജിന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മൂന്ന് ദിവസത്തേക്ക് അടച്ചു. ടൂറിസം, ജലസേചന വകുപ്പ് വിഭാഗം എന്നീ ഓഫീസുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഓഫീസുകൾ അടച്ചത്.
ഉത്തരാഖണ്ഡിൽ നിലവിൽ 730 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആറ് പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.