ETV Bharat / bharat

തെലങ്കാനയില്‍ ജനതാ കര്‍ഫ്യൂ 24 മണിക്കൂറെന്ന് മുഖ്യമന്ത്രി

ഞായറാഴ്ച്ച രാവിലെ ആറുമണി മുതലാണ് കര്‍ഫ്യൂ ആരംഭിക്കുക.ഞായറാഴ്ച്ച ടി.എസ്.ആര്‍.ടി.സിയുടെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെക്കണമെന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവര്‍ ഹോം ക്വാറണ്ടയിനില്‍ ഇരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

CM KCR  Telagana  covid-19  Janatha Curfew  Janatha Curfew for 24 hours  തെലങ്കാന  കൊവിഡ്-19  ജനതാ കര്‍ഫ്യൂ 24 മണിക്കൂര്‍  കെ.സി.ആര്‍  കെ ചന്ദ്രശേഖരറാവു  തെലങ്കാന മുഖ്യമന്ത്രി
തെലങ്കാനയില്‍ ജനതാ കര്‍ഫ്യൂ 24 മണിക്കൂറാക്കി ഉയര്‍ത്തി കെ.സി.ആര്‍
author img

By

Published : Mar 21, 2020, 6:42 PM IST

തെലങ്കാന: സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ 24 മണിക്കൂറായി വര്‍ദ്ധിപ്പിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു അറിയിച്ചു. ഞായറാഴ്ച്ച രാവിലെ ആറുമണി മുതലാണ് കര്‍ഫ്യൂ ആരംഭിക്കുക. എല്ലാവരും സ്വയം ഐസൊലേഷനില്‍ കഴിയണം. ഞായറാഴ്ച്ച ടി.എസ്.ആര്‍.ടി.സിയുടെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെക്കണമെന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവര്‍ ഹോം ക്വാറണ്ടയിനില്‍ ഇരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കച്ചവടക്കാരോട് കടകള്‍ അടച്ചിടണം . പുറം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാല്‍ അത് മറ്റുള്ളവര്‍ക്കും ദോഷമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു . മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും നിർദേശം നല്‍കി.

തെലങ്കാനയില്‍ 21 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ 54 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയുമായി പങ്കിടുന്ന അതിർത്തികള്‍ അടക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.