പാകിസ്ഥാന്മേൽ അപകടങ്ങളുടെ മേഘങ്ങൾ കെട്ടികിടക്കുകയാണ്. ഇന്ത്യയുടെ ആക്രമണത്തിൽ ഭയക്കേണ്ടതില്ലെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ പശ്ചാതലത്തിൽ വിദേശകാര്യ സെക്രട്ടറിമാരുടെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.
ജനങ്ങളെ വഴിതെറ്റിക്കാൻ തനിക്ക് ആഗ്രഹമില്ല. എന്നിരുന്നാലുംജാഗ്രതാ പാലിക്കണമെന്ന് ഖുറേഷി വ്യക്തമാക്കി.ഇന്ന് പുലർച്ചെ 3.45 നാണ് ഇന്ത്യൻ വ്യോമസേന അക്രമണം തുടങ്ങിയത്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദിൻ എന്നിവയുടെ സംയുക്ത ക്യാമ്പ് തകർത്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷനാണ് വ്യോമസേന നടത്തിയത്. ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആക്രണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.