ബെംഗളൂരു: മഴ പെയ്‌ത് അപകടാവസ്ഥയിലായ റായ്‌ചൂർ പാലം പരിശോധിക്കുന്നതിനിടെ തകർന്ന് വീണ് ജനതാദൾ (സെക്കുലർ) എംഎൽഎ രാജാ വെങ്കടപ്പ നായിക് അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ഓൺലൈനിലും പ്രത്യക്ഷപ്പെട്ടിരുന്നു. പാലത്തിൽ വിള്ളൽ വീണത് പരിശോധിക്കാനായി എത്തിയപ്പോഴായിരുന്നു അപകടം. കരകവിഞ്ഞൊഴുകുന്ന അരുവിക്ക് മുകളിലെ തകർന്ന പാലത്തിന്‍റെ അറ്റത്ത് അദ്ദേഹം പോയിനിൽക്കുകയും തൊട്ടുപിന്നാലെ പ്രവർത്തകർ എത്തുകയും ചെയ്‌തതിനാലാണ് അപകടമുണ്ടായത്. ഭാരം താങ്ങാനാകാതെ, പാലം തകരുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായിക്കിനെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചതായും റിപ്പോർട്ടുണ്ട്.
പാലം തകർന്നു; ജനതാദൾ എംഎൽഎ തലനാരിഴക്ക് രക്ഷപ്പെട്ടു
കരകവിഞ്ഞൊഴുകുന്ന അരുവിക്ക് മുകളിലെ തകർന്ന പാലത്തിന്‍റെ അറ്റത്ത് അദ്ദേഹം പോയിനിൽക്കുകയും തൊട്ടുപിന്നാലെ പ്രവർത്തകരും എത്തിയതിനാലാണ് അപകടമുണ്ടായത്.