റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ ദന്തേവാഡയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി പ്രസവിച്ചു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു.
പെൺകുട്ടിക്ക് ഗ്രാമത്തിലെ യുവാവുമായി രണ്ട് വർഷമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്‌റ്റൽ സൂപ്രണ്ടിനെ സസ്‌പെന്‍റ് ചെയ്‌തു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്‌ടർ മാധ്യമങ്ങളോട് പറഞ്ഞു.