ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. സമീര്‍ അഹമ്മദ് അഹംഗര്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സമീര്‍ അഹമ്മദ് ചികിത്സയിലാണ്.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.