ജമ്മുകശ്മീര്‍: തിങ്കളാഴ്ച്ചയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരുസാധാരണക്കാരന്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. തീവ്രവാദികള്‍ രക്ഷപ്പെട്ട വഴിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പട്രോളിങ്ങ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും നിരവധി ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുപ്‌വാരയിലെ ഹന്ദ്വാര പ്രദേശത്താണ് സംഭവം. മെയ് രണ്ടിന് ഒരു കേണല്‍ ഉള്‍പ്പെടെ നാല് ജവാന്മാര്‍ക്ക് പ്രദേശത്ത് വച്ചുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.