ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഡല്‍ഹി ഗേറ്റില്‍ പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി പേരെ അറസ്റ്റ് ചെയ്തു.
വൈകിട്ടോടെയാണ് പ്രതിഷേധം ലാത്തിച്ചാര്‍ജിലേക്ക് നീങ്ങിയത്. ഉച്ചയ്‌ക്ക് ശേഷം ഡല്‍ഹി ജുമാ മസ്‌ജിദില്‍ നിന്ന് ആരംഭിച്ച പ്രതിഷേധത്തില്‍ ആദ്യം അക്രമങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ വൈകിട്ടോടെ പൊലീസിന് നേരെ കല്ലേറുണ്ടായി. പിന്നാലെയാണ് രൂക്ഷമായ സംഘര്‍ഷത്തിന് രാജ്യതലസ്ഥാനം വേദിയായത്.
-
Delhi: Large number of protesters at Delhi Gate in Daryaganj area. #CitizenshipAct pic.twitter.com/VO8UlRGH43
— ANI (@ANI) December 20, 2019 " class="align-text-top noRightClick twitterSection" data="
">Delhi: Large number of protesters at Delhi Gate in Daryaganj area. #CitizenshipAct pic.twitter.com/VO8UlRGH43
— ANI (@ANI) December 20, 2019Delhi: Large number of protesters at Delhi Gate in Daryaganj area. #CitizenshipAct pic.twitter.com/VO8UlRGH43
— ANI (@ANI) December 20, 2019
-
Delhi: Car torched in Daryaganj during protest over #CitizenshipAct pic.twitter.com/2o4tkDXZO6
— ANI (@ANI) December 20, 2019 " class="align-text-top noRightClick twitterSection" data="
">Delhi: Car torched in Daryaganj during protest over #CitizenshipAct pic.twitter.com/2o4tkDXZO6
— ANI (@ANI) December 20, 2019Delhi: Car torched in Daryaganj during protest over #CitizenshipAct pic.twitter.com/2o4tkDXZO6
— ANI (@ANI) December 20, 2019
ജലപീരങ്കി ഉപയോഗിച്ച പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ രൂക്ഷമായ ലാത്തിച്ചാര്‍ജാണ് നടത്തിയത്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ ഒരു സ്വകാര്യ വാഹനവും അഗ്നിക്കിരയാക്കി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസ് നടപടിയില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.