ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി.''വളരെ സൗമ്യമായിത്തന്നെ നിങ്ങൾക്ക് ഈ ലോകത്തെ പിടിച്ചു കുലുക്കാനാകുമെന്ന'' മഹാത്മാ ഗാന്ധിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. കർഷക സമരത്തിന്‍റെ തുടക്കം മുതലേ രാഹുൽ ഗാന്ധി കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങളെ നിശിതമായി വിമർശിക്കുകയും രാജ്യത്തുടനീളമുള്ള കർഷക പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും ആർക്കെങ്കിലും പരിക്കേറ്റാൽ അത് നമ്മുടെ രാഷ്‌ട്രത്തിന്‍റെ നഷ്‌ടമാവുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി വാർത്ത
''വളരെ സൗമ്യമായിത്തന്നെ നിങ്ങൾക്ക് ഈ ലോകത്തെ പിടിച്ചു കുലുക്കാനാകുമെന്ന'' മഹാത്മാ ഗാന്ധിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.