ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ രണ്ട് അക്രമികൾ ചേർന്ന് കൊലപ്പെടുത്തി. അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ രാംവീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. കാൺപൂർ ജില്ലക്ക് സമീപം പങ്കി-മിർസാപൂർ റോഡിൽവച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് പ്രതികൾ കാറിൽ രക്ഷപ്പെട്ടു. സംഭവത്തിന് ഒരു സ്‌ത്രീ ദൃക്‌സാക്ഷി ആണെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെ നിന്നും പൊലീസ് പ്രതികളെ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്തു. കൊലപാതക കാരണം ഇതുവരെ വ്യക്തമല്ല. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.