ETV Bharat / bharat

എവിടെയാണ് എൻ്റെ മകൻ? കാവൽക്കാരനോട് ചോദ്യവുമായി നജീബിൻ്റെ മാതാവ് - മേം ഭീ ചൗക്കിദാർ

മൂന്ന് വർഷം മുമ്പ് ജവാഹർലാല്‍ നെഹ്‍റു സർവകലാശാല ഹോസ്റ്റലിൽ നിന്നാണ് നജീബ് അഹമ്മദ് എന്ന കോളജ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്.

ഫയൽ ചിത്രം
author img

By

Published : Mar 18, 2019, 10:03 AM IST

ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേം ഭീ ചൗക്കിദാർ’ (ഞാനും കാവൽക്കാരൻ) എന്ന മുദ്രാവാക്യത്തിനെതിരെ ജെഎൻയു വിദ്യാര്‍ഥി നജീബ് അഹമ്മദിൻ്റെമാതാവ് രംഗത്ത്.

എവിടെയാണ് നജീബ് എന്ന ഹാഷ്ടാഗോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ഫാത്തിമ റീട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാവൽക്കാരനാണെങ്കിൽ എൻ്റെമകന്‍ എവിടെയെന്നു പറയണം. എബിവിപി അക്രമികളെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് വ്യക്തമാക്കണം.മൂന്ന് ഉന്നത അന്വേഷണ ഏജൻസികളും മകനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ് ട്വിറ്ററിലൂടെ ചോദിച്ചു.

മൂന്ന് വർഷം മുന്‍പ് ജവാഹർലാല്‍ നെഹ്‍റു സർവകലാശാല ഹോസ്റ്റലിൽ നിന്നാണ് നജീബ് അഹമ്മദ് എന്ന കോളജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. സംഭവത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് നജീബിന്‍റെ മാതാവ് ആരോപിക്കുന്നത്. 2016 ഒക്ടോബര്‍ 15 ന് കാണാതാകുന്നതിന് മുമ്പ് നജീബും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

നജീബിൻ്റെതിരോധാനം സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കേസിൻ്റെഎല്ലാ വശങ്ങളും പരിശോധിച്ചെങ്കിലും കുറ്റകരമായ ഒന്നും തങ്ങൾക്കു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് 2018 ഒക്ടോബർ 15ന് സിബിഐ ഡൽഹി ഹൈക്കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്. രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി സിബിഐ കേസ് ഒതുക്കി തീർക്കുകയായിരുന്നെന്ന് ആരോപണമുയർന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ വേണമെന്ന ഫാത്തിമ നഫീസിൻ്റെആവശ്യം ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു.

Intro:Body:

എവിടെയാണ് നജീബ്? കാവൽക്കാരനോട് ചോദ്യങ്ങൾ ഉന്നയിച്ച് നജീബിൻ്റെ മാതാവ്

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേം ഭീ ചൗക്കിദാർ’ (ഞാനും കാവൽക്കാരൻ) എന്ന മുദ്രാവാക്യത്തിനെതിരെ ജെഎൻയു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ മാതാവ്.

എവിടെയാണ് നജീബ് എന്ന ഹാഷ്ടാഗോടെയാണ് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് ഫാത്തിമ റീട്വീറ്റ് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി കാവൽക്കാരനാണെങ്കിൽ എന്റെ മകന്‍ എവിടെയെന്നു പറയണം. എബിവിപി അക്രമികളെ അറസ്റ്റ് ചെയ്യാത്തതെന്താണ്? മൂന്ന് ഉന്നത അന്വേഷണ ഏജൻസികളും മകനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? എന്നീ ചോദ്യങ്ങളും നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ട്വിറ്ററിൽ ചോദിച്ചു.

മൂന്ന് വർഷം മുന്‍പ് ജവാഹർലാല്‍ നെഹ്‍റു സർവകലാശാല ഹോസ്റ്റലിൽ വച്ചാണു ദുരൂഹ സാഹചര്യത്തിൽ നജീബ് അഹമ്മദ് എന്ന കോളജ് വിദ്യാർഥിയെ കാണാതാകുന്നത്.

സംഭവത്തിനു പിന്നിൽ എബിവിപി പ്രവർത്തകർക്കു പങ്കുള്ളതായാണ് നജീബിന്റെ മാതാവ് ആരോപിക്കുന്നത്. 2016 ഒക്ടോബർ 15ന് കാണാതാകുന്നതിനു മുൻപ് നജീബും എബിവിപി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായിരുന്നു.

നജീബിന്റെ തിരോധാനം സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചെങ്കിലും കുറ്റകരമായ ഒന്നും തങ്ങൾക്കു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് 2018 ഒക്ടോബർ 15ന് സിബിഐ ഡൽഹി ഹൈക്കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്.

രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി സിബിഐ കേസ് ഒതുക്കി തീർക്കുകയായിരുന്നെന്ന്  ആരോപണമുയർന്നു. അന്വേഷണത്തിനു പ്രത്യേക സംഘത്തെ വേണമെന്ന ഫാത്തിമ നഫീസിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.