ETV Bharat / bharat

ലക്ഷ്യം 'നിതീഷ് ഫ്രീ ബിഹാർ'; ചിരാഗ് പസ്വാൻ വോട്ട് രേഖപ്പെടുത്തി - Chirag Paswan casts his vote in Khagaria

നവംബർ 10ന് ശേഷം നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് ചിരാഗ്.

നിതീഷ് ഫ്രീ ബിഹാർ  ചിരാഗ് പസ്വാൻ ഖഗാരിയയിൽ വോട്ട് രേഖപ്പെടുത്തി  ചിരാഗ് പസ്വാൻ വോട്ട് രേഖപ്പെടുത്തി  ബിഹാർ ഫസ്റ്റ്, ബിഹാറി ഫസ്റ്റ്  Chirag Paswan casts his vote  Chirag Paswan casts his vote in Khagaria  Nitish free Bihar
ചിരാഗ് പസ്വാൻ
author img

By

Published : Nov 3, 2020, 9:59 AM IST

പട്‌ന: നിതീഷ് ഫ്രീ ബിഹാർ നടപ്പാക്കാൻ സംസ്ഥാനത്തെ ജനങ്ങൾ തന്നെ അനുഗ്രഹിക്കുമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ഖഗേറിയയിലെ പോളിംഗ് ബൂത്തിൽ പാസ്വാൻ വോട്ട് രേഖപ്പെടുത്തി. 'ബിഹാർ ഫസ്റ്റ്, ബിഹാറി ഫസ്റ്റ്' എന്ന തന്‍റെ ആഗ്രഹം നടപ്പാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരാഗ് പസ്വാൻ വ്യക്തമാക്കി.

അയോധ്യയിലെ സീതാമാരിയിൽ സീതാക്ഷേത്രം നിർമിക്കുന്നത് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ എൽജെപി നൽകിയിട്ടുണ്ട്. ജനങ്ങൾ തങ്ങളുടെ വോട്ട് പാഴാക്കരുതെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

ബിഹാറിലെ ജനങ്ങൾ തങ്ങളുടെ സംസ്ഥാന സ്വത്വം വെളിപ്പെടുത്തുന്നതിൽ ലജ്ജിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ബിഹാർ കുപ്രസിദ്ധി മാത്രമാണ് സ്വന്തമാക്കിയത്. അധ്യാപകരും കുട്ടികളും ഇരുട്ടിലാണ് ജീവിതം നയിക്കുന്നത്. താൻ ബിഹാരിയാണെന്ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് പറയാൻ കുടിയേറ്റ ബിഹാരി മടിക്കുന്നു. പുതിയ സർക്കാരുമായി സംസ്ഥാനത്ത് മാറ്റം വരുത്താൻ വോട്ട് രേഖപ്പെടുത്താൻ ഓരോ ബിഹാറിയും മുന്നിട്ടിറങ്ങണം- അദ്ദേഹം പറഞ്ഞു.

നവംബർ 10ന് ശേഷം നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് ചിരാഗ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.