ETV Bharat / bharat

ലൈംഗിക പീഡന കേസ്; ബിജെപി നേതാവ് ചിൻമയാനന്ദ് പ്രത്യേക കോടതിയിൽ ഹാജരായി

മാർച്ച് നാലിന് കേസിൽ വീണ്ടും വാദം കേൾക്കും. നിലവിൽ ജാമ്യത്തിലാണ് ചിൻമയാനന്ദ്.

Swami Chinmayanand  sexual assault  lucknow court  Shahjahanpur case  ലൈംഗിക പീഡന കേസ്  ചിൻമയാനന്ദ്  ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ കേന്ദ്രമന്ത്രി സ്വാമി ചിൻമയാനന്ദ  മുൻ കേന്ദ്രമന്ത്രി സ്വാമി ചിൻമയാനന്ദ്  ലൈംഗിക പീഡന കേസിൽ ചിൻമയാനന്ദ്  ചിൻമയാനന്ദ് ഷാജഹാൻപൂർ ജില്ലാ ജയിലിൽ നിന്ന് മോചിതനായത്  ചിൻമയാനന്ദിന് ജാമ്യം
ലൈംഗിക പീഡന കേസിൽ ചിൻമയാനന്ദ് പ്രത്യേക കോടതിയിൽ ഹാജരായി
author img

By

Published : Feb 19, 2020, 8:55 PM IST

ന്യൂഡൽഹി: നിയമ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ കേന്ദ്രമന്ത്രി സ്വാമി ചിൻമയാനന്ദ് ലക്നൗവിലെ പ്രത്യേക കോടതിയിൽ ഹാജരായി. കേസിൽ മാർച്ച് നാലിന് വാദം കേൾക്കും. അന്നാണ് പ്രതിക്ക് മേൽ കുറ്റം ചുമത്തുക. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ചിൻമയാനന്ദ് ഷാജഹാൻപൂർ ജില്ലാ ജയിലിൽ നിന്ന് മോചിതനായത്. അറസ്റ്റിലായി നാല് മാസങ്ങൾക്ക് ശേഷമാണ് ചിൻമയാനന്ദിന് ജാമ്യം ലഭിച്ചത്.

ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ലൈംഗിക ചൂഷണം നടത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. ചിൻമയാനന്ദ് അധ്യക്ഷനായ കോളജിൽ പ്രവേശനം നേടാൻ സഹായിച്ചതിനു പിന്നാലെ തന്നെ ഒരു വർഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് നിയമ വിദ്യാർഥി പരാതി നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.