ETV Bharat / bharat

ചൈനയുടെ വാക്കുകൾ നടപടികളിൽ പ്രതിഫലിക്കുന്നില്ല; പരിഹാരമാകാതെ ഇന്ത്യ-ചൈന തര്‍ക്കം - ഇന്ത്യ ചൈന സംഘർഷം

ചൈനയുടെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് ശേഷമാണ് ചൈനയില്‍ നിന്നുള്ള ആളുകള്‍ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്നുള്ള അടുത്ത വാര്‍ത്ത വരുന്നത്

China's words don't reflect its actions against India: Ex-envoy  China's words don't reflect its actions against India:  China's words don't reflect its actions  China  India  Ex-envoy  ന്യൂഡല്‍ഹി  കിഴക്കൻ ലഡാക്ക്  ഇന്ത്യ ചൈന സംഘർഷം  ഇന്ത്യ ചൈന നയതന്ത്രം
ചൈനയുടെ വാക്കുകൾ നടപടികളിൽ പ്രതിഫലിക്കുന്നില്ല: മുന്‍ നയതന്ത്ര പ്രതിനിധി
author img

By

Published : Aug 26, 2020, 1:49 PM IST

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയില്‍ നടന്നു വരുന്ന സംഘര്‍ഷത്തിനിടയില്‍ ഇന്ത്യ, ചൈനീസ് പൗരന്മാര്‍ക്ക് നല്‍കുന്ന വിസക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതിനു ശേഷമുള്ള മറ്റൊരു നടപടിയായിരുന്നു ഇത്. എന്നാല്‍ ചൈന ഇന്ത്യയുടെ ശത്രുവല്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി കൊണ്ടിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. പക്ഷെ ചൈനയുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ സാമ്യതയില്ല എന്നാണ് ഒരു മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പറയുന്നത്.

“വിസകള്‍ക്ക് മേല്‍ ഇന്ത്യ ഏര്‍പ്പെടുത്തി എന്ന് പറയപ്പെടുന്ന നിയന്ത്രണങ്ങള്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ശേഷമുള്ള ചൈനാ വിരുദ്ധ വികാരമായി കണക്കാക്കപ്പെടുന്നു,'' എന്ന തലക്കെട്ടോടു കൂടി വന്ന ഒരു ലേഖനത്തില്‍ ചൈനയിലെ ഏറെ സ്വാധീനമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദിനപത്രമായ ഗ്ലോബല്‍ ടൈംസ്, ബ്ലൂംബര്‍ഗില്‍ വന്ന മറ്റൊരു വാര്‍ത്തയെ പരാമര്‍ശിച്ചു കൊണ്ട്, ഇന്ത്യ ചൈനയില്‍ നിന്നുള്ള ബിസിനസുകാര്‍ക്കും വിദ്യാഭ്യാസ വിദഗ്‌ധര്‍ക്കും വ്യവസായ വിദഗ്‌ധര്‍ക്കും അഭിപ്രായ സംഘങ്ങള്‍ക്കുമെല്ലാം വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് വന്നിരുന്നു . മാത്രമല്ല, അത് സത്യമാണെങ്കില്‍ “അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന ചൈനാ വിരുദ്ധ വികാരങ്ങളുടെ പ്രതിഫലനമായുള്ള മറ്റൊരു രാഷ്ട്രീയ നടപടിയാണ്,'' അതെന്നും ഗ്ലോബല്‍ ടൈംസ് എഴുതുന്നു. “ഇന്ത്യ ചൈനയെ ശത്രുവായി തെറ്റിദ്ധരിക്കുകയാണ്.'' ലേഖനം പറയുന്നു.

“രാജ്യത്തെ ദേശിയ വാദികള്‍ക്കിടയിലുള്ള ചൈനാ വിരുദ്ധ വികാരം മുതലെടുക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കളിക്കുന്ന തന്ത്രം മാത്രമാണ് ചൈനക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ എടുത്തിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്നും, അതുവഴി ദേശ സുരക്ഷയുടെ കാര്യം വരുമ്പോള്‍ എത്രത്തോളം ദേശഭക്തരാണ് തങ്ങള്‍ എന്ന അവര്‍ക്ക് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ കഴിയുമെന്നും, '' ചെംഗ്ദു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് അഫയേഴ്‌സ് പ്രസിഡന്‍റ് ലോംഗ് ഷിങ്ചുന്‍ പറയുന്നത് ഉദ്ധരിച്ചു കൊണ്ട് ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

ചൈനയുടെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് ശേഷമാണ് ചൈനയില്‍ നിന്നുള്ള ആളുകള്‍ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്നുള്ള അടുത്ത വാര്‍ത്ത വരുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ലഡാക്ക് മേഖലയില്‍ ഇക്കഴിഞ്ഞ ജൂണില്‍ കഴിഞ്ഞ 45 വര്‍ഷത്തില്‍ ആദ്യമായി ഉണ്ടായ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും വന്‍ തോതില്‍ ആള്‍ ന്നശമുണ്ടായതിനെ തുടര്‍ന്നാണ് വിഡിയോ പങ്ക് വയ്ക്കുന്ന സാമൂഹിക നെറ്റ്‌വര്‍ക്കായ ടിക് ടോക് അടക്കമുള്ള ഈ ആപ്പുകള്‍ ഇന്ത്യ നിരോധിക്കുന്നത്.

ചൈന കിഴക്കന്‍ ലഡാക്കിലെ പാംഗോങ് സൊ, ഗല്‍വാന്‍ താഴ്‌വര, ദേപ്‌സാങ് സമതലങ്ങള്‍, ഗോഗ്ര എന്നിവിടങ്ങള്‍ക്ക് മേലുള്ള തങ്ങളുടെ അവകാശ വാദങ്ങള്‍ പിന്‍വലിക്കുവാന്‍ തയാറാകാതെ നില്‍ക്കുന്നതിനാല്‍ ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര, സൈനിക അനുരഞ്ജന ശ്രമങ്ങള്‍ എല്ലാം തന്നെ നിലച്ച മട്ടിലാണ്. “ഉഭയകക്ഷി ബന്ധങ്ങളില്‍ എപ്പോഴൊക്കെ ഉരസലുകള്‍ ഉണ്ടായോ അപ്പോഴൊക്കെ ഇന്ത്യ പയറ്റുന്ന പതിവ് തന്ത്രമാണ് ചൈനക്കാര്‍ക്ക് മേൽ വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തല്‍,'' എന്ന് ലോങിനെ ഉദ്ധരിച്ചു കൊണ്ട് ഗ്ലോബല്‍ ടൈംസ് എഴുതുന്നു.

“കൊവിഡ് മഹാമാരിയും, ചൈനാ വിരുദ്ധ വികാരങ്ങളും ഒരു പോലെ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും ചൈനക്കാരെ പിന്തിരിപ്പിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ പരസ്‌പരമുള്ള ആശയ വിനിമയങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും കൊവിഡിന് മുന്‍പുള്ള സാഹചര്യത്തിലേക്ക് എത്തുവാനുള്ള സാധ്യത കാണുന്നില്ല. ഉഭയ കക്ഷി വിനിമയങ്ങള്‍ അത്തരമൊരു അവസ്ഥയിലേക്ക് എത്തുവാന്‍ തീര്‍ച്ചയായും സമയം എടുക്കും എന്ന കാര്യത്തില്‍ സംശയമില്ല,'' ലോങ് പറയുന്നു. അതേസമയം തന്നെ ചൈനയുടെ കണ്‍ഫ്യുഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഒരു ചാപ്റ്റര്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കുവാനുള്ള പദ്ധതിയും വിദ്യാഭ്യാസ മന്ത്രാലയം പുനപരിശോധിച്ചു വരികയാണ്.

ചൈനയിലെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇടയിലും, മറ്റു രാജ്യങ്ങളിലെ കോളജ്, സര്‍വകലാ ശാലകൾ തമ്മിലുള്ള സഹകരണ അടിസ്ഥാനത്തില്‍ നടന്നു വരുന്ന പൊതു വിദ്യാഭ്യാസ പങ്കാളിത്തമാണ് കൺഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഹാന്‍ബന്‍ (ചൈനീസ് ലാങ്വേജ് കൗണ്‍സില്‍ ഇന്‍റര്‍നാഷന്‍ണലിന്‍റെ ഔദ്യോഗിക ഓഫീസ്) ഭാഗികമായി ഫണ്ട് ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമാണ് ഇവ. ചൈനയുടെ ഭാഷകളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുകയും, പ്രാദേശിക ചൈനീസ് ഭാഷാ പഠനത്തെ അന്താരാഷ്ട്ര തലത്തില്‍ പിന്തുണക്കുകയും, സാംസ്‌കാരിക വിനിമയങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുകയാണ് ഈ പരിപാടികളുടെ പ്രഖ്യാപിത ലക്ഷ്യം. തങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്ന രാജ്യങ്ങളിലെല്ലാം തന്നെ ചൈനയുടെ സ്വാധീനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്നതിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട് ഈ സംഘടന.

2004ലാണ് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിപാടികള്‍ ആരംഭിക്കുന്നത്. ഹാന്‍ബാനിന്‍റെ പിന്തുണയോടെ അതാത് സര്‍വകലാശാലകള്‍ മേല്‍നോട്ടം വഹിച്ചാണ് ഈ പരിപാടി നടത്തി വരുന്നത്. ലോകത്താകമാനമുള്ള പ്രാദേശിക കോളജുകളുമായും സര്‍വകലാശാലകളുമായും സഹകരിച്ചു കൊണ്ടാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതിനാവശ്യമുള്ള പണം ഹാന്‍ബാനും ആതിഥേയ സ്ഥാപനവും പങ്കിട്ടെടുക്കുന്നു.

ഫ്രാന്‍സിന്‍റെ അലയന്‍സ് ഫ്രാന്‍സൈസ്, ജര്‍മ്മനിയുടെ ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ചൈന തങ്ങളുടെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിപാടികളെ ഉയര്‍ത്തി കാട്ടുന്നത്. തങ്ങളുടെ ഭാഷയും സംസ്‌കാരവും മറ്റ് രാഷ്ട്രങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് മേല്‍ പറഞ്ഞവ. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരുന്ന അലയന്‍സ് ഫ്രാന്‍സൈസില്‍ നിന്നും ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യത്യസ്‌തമായി കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മറ്റ് രാഷ്ട്രങ്ങളിലെ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുകയും ചൈനീസ് സര്‍ക്കാരിന്‍റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ചൈനയുടെ വിശാലമാക്കല്‍ നയത്തിന്‍റെ ഒരു അതിശക്തമായ ഒരു ആധികാരിക വശമാണ് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിപാടികള്‍ എന്ന് വിദഗ്‌ധര്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യ നടപ്പിലാക്കിയ പുതിയ മുതല്‍ മുടക്ക് നിയന്ത്രണങ്ങള്‍ ചൈനയില്‍ നിന്നുള്ള മുതല്‍ മുടക്കുകാരെ പക്ഷഭേദത്തോടെ കാണുന്ന ഒന്നാണെന്നും ഗ്ലോബല്‍ ടൈംസിലെ ലേഖനം പ്രസ്താവിക്കുന്നു.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള വിദേശത്ത് നിന്നുള്ള നേരിട്ടുള്ള മുതല്‍മുടക്കുമായി (എഫ് ഡി ഐ) ബന്ധപ്പെട്ട നിയമങ്ങളില്‍ പുരോഗമനാത്മകമായ ഇളവുകള്‍ കൊണ്ടു വന്നിരുന്നു. “സ്വാഭാവികമായ വഴികളിലൂടെ'' മിക്ക മേഖലകളിലേയും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 100 ശതമാനം വിദേശ ഉടമസ്ഥാവകാശമോ മുതല്‍ മുടക്ക് അവകാശമോ ഇവിടെ നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള മുതല്‍ മുടക്കുകാര്‍, പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ളവര്‍, ഇന്ത്യയിലെ കമ്പനികളിലെ ഓഹരികള്‍ നിര്‍ണായകമാം വിധം കുറഞ്ഞ മൂല്യങ്ങളില്‍ ഏറ്റെടുത്തു വരുന്നത് വ്യാപകമായ ഉല്‍കണ്ഠ ഇളവാക്കിയിട്ടുണ്ട്. നിലവിലുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവരെല്ലാം നിര്‍ണായക പങ്ക് വഹിക്കുന്നവരായി മാറാന്‍ ഇടയുണ്ട്.

ഇത്തരത്തിലുള്ള “അവസരവാദപരമായ” മുതല്‍ മുടക്കുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് 2019ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് (നോണ്‍ ഡെബ്റ്റ് ഇന്‍സ്ട്രുമെന്‍റ്സ്) നിയമങ്ങളില്‍ ഇന്ത്യ ഭേദഗതി വരുത്തിക്കൊണ്ട് വിഞ്ജാപനം ഇറക്കിയത്. പുതുക്കിയ നിയമങ്ങള്‍ പ്രകാരം ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന ഏത് രാജ്യങ്ങളിലേയും മുതല്‍ മുടക്ക് സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ആ രാജ്യങ്ങളില്‍ ഉള്ള ഏതെങ്കിലും ഒരു പൗരനോ ഒരു വ്യക്തിയോ ഉടമസ്ഥരായുള്ള അത്തരം സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ മുതല്‍ മുടക്കുന്നതിനു മുന്‍പായി ഇന്ത്യാ സര്‍ക്കാരിന്‍റെ മുതല്‍ മുടക്കുന്നതിനുള്ള മുന്‍ കൂട്ടിയുള്ള അനുമതി വാങ്ങിച്ചിരിക്കണം. ഈ വര്‍ഷം ഏപ്രില്‍ 22നാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.

ചൈന ഇന്ത്യയുടെ ശത്രുവല്ല എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ഗ്ലോബല്‍ ടൈംസിലെ ലേഖനത്തെ പരാമര്‍ശിച്ചു കൊണ്ട് ചൈനയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറായ ഗൗതം ബമ്പാവാല പറഞ്ഞത് ബെയ്‌ജിങ്ങിന്‍റെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ സാമ്യമില്ല എന്നാണ്. “ചൈന ഇന്ത്യയെ ശത്രുവായി കണക്കാക്കുന്നില്ലെങ്കില്‍ ലഡാക്കില്‍ തല്‍ സ്ഥിതിയിലേക്ക് മടങ്ങി പോകുവാന്‍ എന്താണ് അവര്‍ മടി കാട്ടുന്നത്,'' ഇ ടി വി ഭാരതിന്‍റെ ഒരു ചോദ്യത്തിന് മറുപടിയായി കൊണ്ട് അദ്ദേഹം പറഞ്ഞു.

ചൈനയുടെ ആപ്ലിക്കേഷനുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ബാധിക്കപ്പെടുമോ എന്ന് ചോദിച്ചപ്പോള്‍ അത് ചൈനയുടെ സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിക്കുമെന്ന് ഈ മുന്‍ നയ തന്ത്ര പ്രതിനിധി പ്രതികരിച്ചു. മാത്രമല്ല, ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനത്തെ പ്രത്യേകമായി പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് അത് അവരെ ശരിക്കും “വേദനിപ്പിക്കുക” തന്നെ ചെയ്യും എന്നാണ്. “ടിക് ടോക്കിനെ നിരോധിച്ചതിലൂടെ ഇന്ത്യ ഒരു നേതൃത്വം കൊടുത്തിരിക്കുന്നു. അതോടെ യു എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരും അതിനെ നിരോധിക്കുവാന്‍ ആലോചിച്ചു വരുന്നുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം തന്നെ ചൈനക്കും യു എസിനും ഇടയില്‍ ഒരു വലിയ വ്യാപാര യുദ്ധം നടന്നു വരുന്നു. ഇന്തോ-പസഫിക് മേഖലയിൽപ്പെട്ട ദക്ഷിണ ചൈന സമുദ്ര മേഖലയിലെ രാജ്യങ്ങളിലും ജപ്പാനിലെ കിഴക്കന്‍ ചൈന സമുദ്രത്തിലും, ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളിലും ഒക്കെയായി തങ്ങളുടെ വിശാലമാക്കല്‍ പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന്‍റെ പേരില്‍ ചൈന കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജപ്പാന്‍റെ കിഴക്കന്‍ തീരം മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരം വരെ നീളുന്ന ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ഈ സംരംഭം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.