ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരുടെ പ്രവേശനം ചൈന താൽക്കാലികമായി നിർത്തിവച്ചു. കൊവിഡ് സാഹചര്യത്തിലാണ് തീരുമാനമെന്ന് ചൈനീസ് എംബസി അറിയിച്ചു. വിസ, റെസിഡൻസ് പെർമിറ്റുകൾ എന്നിവ ഉള്ളവരുടെ അനുമതിയാണ് റദ്ദാക്കിയത്. അതേസമയം ചൈനീസ് നയതന്ത്ര, സി വിസകൾ ഉള്ളവർക്ക് നിയമം ബാധകമല്ല. അടിയന്തര സാഹചര്യത്തിൽ രാജ്യത്ത് പ്രവേശിക്കേണ്ടവർക്കും വിസക്ക് അപേക്ഷ സമർപ്പിക്കാം. വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ വൈകിപ്പിച്ചതിന് ലോകരാജ്യങ്ങൾ ബീജിംഗിനെതിരെ ആഞ്ഞടിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇന്ത്യൻ പൗരന്മാരുടെ പ്രവേശനം ചൈന താൽക്കാലികമായി നിർത്തിവച്ചു - വിസ
വിസ, റെസിഡൻസ് പെർമിറ്റുകൾ എന്നിവ ഉള്ളവരുടെ അനുമതിയാണ് റദ്ദാക്കിയത്.