ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ വാഗ്ദാനം ചൈന നിരസിച്ചു. പ്രശ്നം എന്താണെങ്കിലും അത് ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും ശേഷിയുണ്ടെന്ന് ചൈന വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഇന്ത്യയേയും അറിയിച്ചതായി ട്രംപ് പറഞ്ഞു. അതേസമയം, ട്രംപും മോദിയും അവസാനമായി സംസാരിച്ചത് കൊവിഡ് പ്രതിരോധത്തിനുള്ള എച്ച്ക്യൂഎൽ മരുന്നിനെ സംബന്ധിച്ചാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലഡാക്കിലെയും വടക്കൻ സിക്കിമിലെയും ഇന്ത്യ-ചൈന നിയന്ത്രണ രേഖയ്ക്കടുത്തുള്ള നിരവധി പ്രദേശങ്ങളിൽ പിരിമുറുക്കം തുടരുകയാണ്. രാജ്യങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുരാജ്യങ്ങളിലേയും സൈനികർക്ക് പരിക്കേറ്റു.