ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ മണ്ണിൽ കുഴിച്ചിട്ട് നാട്ടുകാർ. ഗ്രഹണ സമയത്ത് ഇവര്‍ കുട്ടികളെ മണ്ണില്‍ കുഴി കുത്തി തല മാത്രം പുറത്തുകാണുന്ന രീതിയില്‍ മൂടുന്നു.
ഇങ്ങനെ ചെയ്താല്‍ കുട്ടികളുടെ ചര്‍മ രോഗങ്ങള്‍ ഇല്ലാതാകുകയും രോഗങ്ങൾ മാറുകയും ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും അന്ധവിശ്വാസങ്ങളെ വിടാതെ പിന്‍തുടരുകയാണ് ഈ നാട്ടുകാർ