ന്യൂഡൽഹി: ഐഎൻഎക്സ് മാധ്യമ അഴിമതിക്കേസിൽ ജാമ്യം തേടി മുൻ ധനമന്ത്രി പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചിദംബരത്തെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, കൃഷ്‌ണ മുറാരി എന്നിവരടങ്ങിയ ബെഞ്ച് ചിദംബരത്തിൻ്റെ അപേക്ഷ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് അയക്കുമെന്ന് അറിയിച്ചു. ജയിലിൽ കഴിയുന്ന ചിദംബരത്തിൻ്റെ ജാമ്യാപേക്ഷ സെപ്റ്റംബർ 30 ന് ഡൽഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.