ETV Bharat / bharat

സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കാനൊരുങ്ങി ഛത്തീസ്‌ഗഡ് സർക്കാർ

author img

By

Published : Mar 26, 2020, 9:41 PM IST

പബ്ലിക് ഹെൽത്ത് കെയർ ആക്റ്റ് 1949 അനുസരിച്ച് ഏതെങ്കിലും ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനത്തിന് 50,51 വകുപ്പ് പ്രകാരം അവകാശമുണ്ട്.

Chhattisgarh  Covid-19  Coronavirus  സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കാനൊരുങ്ങി ഛത്തീസ്‌ഗഡ് സർക്കാർ  ഛത്തീസ്‌ഗഡ്  ഛത്തീസ്‌ഗഡ് സർക്കാർ  കോവിഡ് -19
ഛത്തീസ്‌ഗഡ് സർക്കാർ

റായ്പൂർ: കൊവിഡ് -19 രോഗികൾക്ക് ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സ്വകാര്യ ആശുപത്രികളും നഴ്സിങ്ങ് ഹോമുകളും ഏറ്റെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തീരുമാനിച്ചു. പബ്ലിക് ഹെൽത്ത് കെയർ ആക്റ്റ് 1949 അനുസരിച്ച് ഏതെങ്കിലും ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ 50,51 വകുപ്പ് പ്രകാരം സംസ്ഥാനത്തിന് അവകാശമുണ്ട്. ഇതുവഴി കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഡോക്ടർമാർ, നഴ്‌സുമാർ, കിടക്കകൾ, വെന്‍റിലേറ്ററുകൾ, മറ്റ് നിർണായക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിയും.

ഛത്തീസ്‌ഗഡിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറായി. അതേസമയം, മാർച്ച് 20ന് ഭോപ്പാലിൽ നടന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ പത്രസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരോട് ക്വാറന്‍റൈനിൽ തുടരാനും ആരോഗ്യ ഉദ്യോഗസ്ഥരുമായി ഉടൻ ബന്ധപ്പെടാനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പങ്കെടുത്ത ഭോപ്പാലിൽ നിന്നുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിർദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.