ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ നക്‌സലുകള്‍ പൊലീസുകാരനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി - latest chattisgarh

അസിസ്റ്റന്‍റ്‌ കോണ്‍സറ്റബിള്‍ സോമാരു പോയം ആണ്‌ കൊല്ലപ്പെട്ടത്.

ഛത്തീസ്‌ഗഡില്‍ നക്‌സലുകള്‍ പൊലീസുകാരനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി  latest chattisgarh  naxals
ഛത്തീസ്‌ഗഡില്‍ നക്‌സലുകള്‍ പൊലീസുകാരനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി
author img

By

Published : Jul 2, 2020, 1:52 PM IST

റായ്‌പൂര്‍: നക്‌സലുകള്‍ പൊലീസുകാരനെ കുടുംബാംഗങ്ങളുടെ മുന്നില്‍ വെട്ടി കൊലപ്പെടുത്തി. ബിജാപൂരിലെ ജംഗ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാത്വാഡ ഗ്രാമത്തിലാണ് സംഭവം. ഫാർസെഗഡ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ്‌ കോണ്‍സറ്റബിള്‍ സോമാരു പോയം ആണ്‌ കൊല്ലപ്പെട്ടത്. ജൂണ്‍ 10 മുതല്‍ മെഡിക്കല്‍ ലീവിലായിരുന്ന പോയമിനെ 12 ഓളം നക്‌സലുകള്‍ വീട്ടില്‍ കയറി കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് കംലോചൻ കശ്യപ് പറഞ്ഞു.

പോയമിനെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും വെട്ടേറ്റു. പോയം സംഭവസ്ഥത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഭൈരംഗഡ് ടൗണ്‍ ആശുപത്രിയിലേക്ക് അയച്ചതായും പരിക്കേറ്റ മാതാപിതാക്കള്‍ അപകട നില തരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.