ETV Bharat / bharat

സംയോജിത ആരോഗ്യ സംരക്ഷണ പദ്ധതിക്ക് ഛത്തീസ്‌ഗഡ് മന്ത്രിസഭയുടെ അനുമതി

പുതിയ പദ്ധതിക്ക് നൽകിയിരിക്കുന്നത് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി ഖൂബ്ചന്ദ് ബാഗേലിന്‍റെ പേര്

സംയോജിത ആരോഗ്യ സംരക്ഷണ പദ്ധതിക്ക് ഛത്തീസ്‌ഗഡ് മന്ത്രിസഭ അനുമതി നൽകി
author img

By

Published : Nov 16, 2019, 5:22 AM IST

റായ്‌പൂര്‍: മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തില്‍ സംസ്ഥാനത്തെ വിവിധ ആരോഗ്യ പദ്ധതികളെ ലയിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും അനുമതി നൽകി. പുതിയ പദ്ധതിക്ക് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി ഖൂബ്ചന്ദ് ബാഗേലിന്‍റെ പേരാണ് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആയുഷ്മാൻ ഭാരത് പദ്ധതി, സഞ്ജീവനി സഹായത കോഷ്, മുഖ്യമന്ത്രി ബാൽ ശ്രാവൺ യോജന, ദേശീയ ശിശു ആരോഗ്യ പദ്ധതി 'ചിരായു' എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ആരോഗ്യ പദ്ധതികളും സംയോജിപ്പിക്കും.

പദ്ധതി പ്രകാരം, റേഷൻ കാർഡില്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്കും ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ വരുന്ന കുടുംബങ്ങൾക്കും പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ-മെഡിക്കൽ ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ ലഭിക്കും. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിന് കീഴിൽ സ്ഥാപിതമായ സ്റ്റേറ്റ് നോഡൽ ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Intro:Body:

https://www.aninews.in/news/national/general-news/chhattisgarh-cabinet-gives-nod-to-integrated-healthcare-scheme20191116035429/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.