റായ്‌പൂര്‍: 2013ൽ ജിറാം ഘാട്ടിലെ ആക്രമണത്തിൽ മാവോയിസ്റ്റുകള്‍ കൊള്ളയടിച്ച എകെ 47 റൈഫിൾ കണ്ടെടുത്തു. ഛത്തീസ്‌ഗഢിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് എകെ 47 റൈഫിൾ കണ്ടെടുത്തതെന്ന് എസ്‌പി ജിതേന്ദ്ര ശുക്ല പറഞ്ഞു. മെയ് ഏഴിന് രാജ്‌നന്ദ്‌ഗാവിലെ ആക്രമണത്തിൽ എകെ 47 റൈഫിൾ ഉൾപ്പെടെ നാല് ആയുധങ്ങൾ കണ്ടെടുത്തു. രാജ്‌നന്ദ്‌ഗാവിലെ മാവോയിസ്റ്റ് വിരുദ്ധ ആസ്ഥാനമായ മൻപൂരിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള പർഥോണി ഗ്രാമത്തിന് സമീപമാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു.
2013 ൽ ജിറാം ഘാട്ടിൽ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിൽ മുൻ മന്ത്രി മഹേന്ദ്ര കർമ്മയും പാർട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് മേധാവി നന്ദ കുമാർ പട്ടേലും ഉൾപ്പെടെ 32 പേരും മരിച്ചു. കോൺഗ്രസ് നടത്തിയ റാലിക്കിടെ നേതാക്കൾ സഞ്ചരിച്ച വാഹനം മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു.