ETV Bharat / bharat

ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ 32 നക്‌സലൈറ്റുകൾ കീഴടങ്ങി

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിടിക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

maoists surrendered  naxals surrendered  indian maoists  raipur maoists  chhattisgarh  നക്‌സലേറ്റുകൾ കീഴടങ്ങി  മാവോയിസ്‌റ്റുകൾ കീഴടങ്ങി  ഇന്ത്യൻ മാവോയിസ്‌റ്റുകൾ  റായ്‌പൂർ  ഛത്തീസ്‌ഗഡ്
ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ 32 നക്‌സലേറ്റുകൾ കീഴടങ്ങി
author img

By

Published : Oct 25, 2020, 4:43 PM IST

റായ്‌പൂർ: തലക്ക് നാല് ലക്ഷത്തോളം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ച 32 ഓളം നക്‌സലൈറ്റുകൾ ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിൽ കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പത്ത് സ്ത്രീകളും ഉൾപ്പെടുന്ന സംഘം ജില്ലാ പൊലീസിന്‍റെ പുനരധിവാസ പ്രചാരണത്തിൽ തങ്ങൾക്ക് മതിപ്പുള്ളതിനാലും പൊള്ളയായ മാവോയിസ്‌റ്റ് പ്രത്യയശാസ്ത്രത്തിൽ നിരാശയുള്ളതിനാലുമാണ് കീഴടങ്ങിയതെന്ന് നക്‌സലൈറ്റുകൾ പറഞ്ഞതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിടിക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്‌ദൂർ സംഘം, ക്രാന്തികാരി മഹിള ആദിവാസി സംഘം, നോത്ത് ഫ്രൻണ്ടൽ വിങ്സ് ഓഫ് മാവോയിസ്‌റ്റ്, ചേത്ന നാട്യ മണ്ട്ലി (മാവോയിസ്‌റ്റുകളുടെ സാംസ്‌കാരിക വിഭാഗം), ജനതാന സർക്കാർ ഗ്രൂപ്പുകൾ എന്നിവയിലുൾപ്പെട്ടവരാണ് കീഴടങ്ങിയതെന്ന് പല്ലവ പറഞ്ഞു. കീഴടങ്ങിയ 32 പേരിൽ 19 പേർ ബേക്കലി ഗ്രാമവാസികളാണ്, നാലുപേർ കോർകട്ടിയിൽ നിന്നുള്ളവരും മൂന്ന് പേർ വീതം ഉഡെനാർ, തുമരിഗുണ്ട, മാതസി ഗ്രാമങ്ങളിൽ നിന്നുള്ളവരുമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

10,000 രൂപ അടിയന്തര സഹായം ഇവർക്ക് നൽകിയെന്നും സർക്കാരിന്‍റെ കീഴടങ്ങൽ, പുനരധിവാസ നയം അനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും പല്ലവ പറഞ്ഞു. ലോൺ വർറാട്ട് സംരംഭം (ഗോണ്ടി ഭാഷയിലെ പ്രാദേശിക വാക്ക്. അർഥം- വീട്ടിലേക്ക്/ ഗ്രാമത്തിലേക്ക് മടങ്ങുക) തുടങ്ങിയതിനുശേഷം 150ഓളം നക്‌സലേറ്റുകൾ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.