ETV Bharat / bharat

ചന്ദ്രയാൻ 2 ചാന്ദ്രഭ്രമണപഥത്തില്‍

ഇന്ന് രാവിലെ 9.30നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പേടകത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

ചന്ദ്രയാൻ 2 ഭ്രമണപഥത്തില്‍
author img

By

Published : Aug 20, 2019, 10:13 AM IST

Updated : Aug 20, 2019, 2:23 PM IST

ശ്രീഹരിക്കോട്ട; ബഹിരാകാശത്ത് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 9.30നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പേടകത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. അതീവ സൂക്ഷ്മതയോടുകൂടിയാണ് ചന്ദ്രയാനെ ചന്ദ്രോപരിതലത്തിലേക്കെത്തിച്ചത്. അതിനാൽ ഇന്ന് ഐ.എസ്.ആർ.ഒയ്ക്കും രാജ്യത്തിനും നിർണായകമായിരുന്നു. വിക്ഷേപിച്ച് 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് ചാന്ദ്രയാനെ എത്തിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്ന് ജൂലായ് 22നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് തകരാർ സംഭവിച്ചാൽ മിഷനെ അത് പ്രതികൂലമായി ബാധിക്കുമെന്ന ശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു. ചന്ദ്രയാൻ ഭ്രമണപഥത്തിലെത്തിയതോടെ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമുള്ള എലൈറ്റ് ക്ലബിൽ ഇന്ത്യയ്ക്കും അംഗത്വമാകും.

രാജ്യത്തെ വിവിധ ഇൻസ്റ്റിറ്റ്യൂഷനുകളുടെ സഹകരണത്തോടെ 978 കോടി രൂപ മുതൽമുടക്കിലാണ് ചന്ദ്രയാൻ ചന്ദ്രനിലെത്തുന്നത്. സെപ്റ്റംബർ ആറിന് ഓർബിറ്ററും വിക്രം ലാൻഡറും വേർപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിലെ കേന്ദ്രമായും ചന്ദ്രനിൽ സ്ഥിതി ചെയ്യുന്ന ലാൻഡറുമായും ആശയ വിനിമയം നടത്തുന്ന ഉപകരണമാണ് ഓർബിറ്റർ. ഇത് ചന്ദ്രനെ ഭ്രമണപഥത്തിലെത്തി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രനിലിറങ്ങാനുള്ള ഉപകരണമാണ് വിക്രം ലാൻഡർ. ചാന്ദ്രയാൻ ഒന്നിൽ നിന്ന് വ്യത്യസ്തമായി ചാന്ദ്രയാൻ 2 ചന്ദ്രനിലേക്ക് ഊർന്നാണിറങ്ങുന്നത്. സോഫ്റ്റ് ലാൻഡിങ് എന്നാണ് ഈ പ്രക്രിയയുടെ പേര്. ഈ സോഫ്റ്റ് ലാൻഡിങ് സെപ്റ്റംബർ ഏഴിനാണ് നടക്കുക. ചന്ദ്രനിലെ വൻകുഴികളെന്നറിയപ്പെടുന്ന മാർസിനസ് സി, സിംപേലിയസ് എന്നിവയ്ക്കു മധ്യേയുള്ള സമതല പ്രദേശത്താണ് ചാന്ദ്രയാൻ 2 ഇറങ്ങുക. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ആദ്യമായാണ് ഒരു പേടകം പര്യവേഷണത്തിനായി ഇറങ്ങുന്നത്.

Intro:Body:

chandrayaan 2

Conclusion:
Last Updated : Aug 20, 2019, 2:23 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.