ETV Bharat / bharat

ചന്ദ്രയാന്‍ 2: ഭൂമി വിട്ടു, ഇനി ചന്ദ്രനിലേക്ക് - ചന്ദ്രയാന്‍ 2

ഉപഗ്രഹത്തെ ലൂണാർ ട്രാൻസ്ഫർ ട്രജക്ടറിയിലേക്ക് വിജയകരമായി മാറ്റി. ഈ മാസം 20ന് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

ചന്ദ്രയാൻ
author img

By

Published : Aug 14, 2019, 8:00 AM IST

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2.21നായിരുന്നു ചന്ദ്രയാന്‍ 2വിന്‍റെ നിര്‍ണായ ഗതിമാറ്റം. ലൂണാർ ട്രാൻസ്ഫർ ട്രജക്‌ടറിയിലേക്കുള്ള ഗതിമാറ്റം വിജകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. 1203 സെക്കന്‍റ് നേരം യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചത്. ഈ മാസം 20ന് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് അഞ്ച് തവണ പേടകത്തിന്‍റെ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് ഇന്ന് പുലർച്ചെ ലൂണാർ ട്രാൻസ്ഫർ ട്രജക്ടറയിലേക്ക് മാറ്റിയത്. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിങ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.