ETV Bharat / bharat

ചന്ദ്രനരികെ ചന്ദ്രയാന്‍ 2; സെപ്റ്റംബർ ഏഴിന് ചന്ദ്രനില്‍ - ചന്ദ്രയാന്‍ 2

അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. സെപ്‌റ്റംബര്‍ എഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ പേടകം ചന്ദ്രനില്‍ ലാന്‍റ് ചെയ്യും.

ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ 2
author img

By

Published : Sep 1, 2019, 11:20 PM IST

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ചന്ദ്രനോട് അടുക്കുന്നു. ചന്ദ്രയാൻ 2ന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. ഞായര്‍ വൈകിട്ട് 6.21 നായിരുന്നു പേടകത്തിന്‍റെ ഭ്രമണപഥം താഴ്‌ത്തിയത്. 52 സെക്കന്‍റ് സമയമെടുത്താണ് ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയത്. ഇതോടെ പേടകം ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്ററും ഏറ്റവും അകലെ 127 കിലോമീറ്ററും വരുന്ന അകലത്തിലാണ് ഇപ്പോള്‍ ഭ്രമണം ചെയ്യുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ ലാന്‍റിങ്ങിനുള്ള നടപടികള്‍ ആരംഭിക്കും. 12.45 നും 1.45 നും ഇടയിലായിരിക്കും ഈ പ്രവര്‍ത്തനം ആരംഭിക്കുക. സെപ്‌റ്റംബര്‍ എഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ പേടകം ചന്ദ്രനില്‍ ലാന്‍റ് ചെയ്യും. 978 കോടി രൂപ ചിലവിട്ട് കഴിഞ്ഞ ജൂലൈ 22നാണ് ചന്ദ്രയാന്‍ വിക്ഷേപിച്ചത്.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/chandrayaan-2-gets-closer-to-the-moon/na20190901211706666

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.