ലഖ്‌നൗ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് സൗകര്യാനുസരണം അയോധ്യ സന്ദർശിക്കാമെന്ന് ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. അദ്ദേഹത്തെ അയോധ്യ സന്ദർശനത്തിനായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ദവ് താക്കറെയെ അയോധ്യയിൽ നിന്നും മാറ്റി നിർത്തണമെന്ന അഖാര പരിഷത്ത്, വിഎച്ച്പി തുടങ്ങിയ സംഘടനകളുടെ പ്രസ്‌താവനയ്ക്ക് മറുപടിയുമായാണ് ചമ്പത് റായ് രംഗത്തെത്തിയത്. സംഘടനകൾ സിനിമ താരം കങ്കണ റണാവത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.