റായ്‌പൂർ: ചത്തീസ്‌ഗഢിലെ ബിജാപൂരിൽ നിന്ന് രണ്ട് നക്‌സലുകളെ പൊലീസ് പിടികൂടി. തലക്ക് അഞ്ച് ലക്ഷം ഇനാം രൂപ പ്രഖ്യാപിച്ചിട്ടുള്ള മുതിർന്ന നക്‌സൽ നേതാവ് അടക്കം രണ്ട് നക്‌സലുകളാണ് പൊലീസ് പിടിയിലായത്.
ഗംഗല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 45കാരനായ കോർസ ദസ്രുവിനെയും ഉസബർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 31കാരനായ സത്യം കട്ടത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.സിആർപിഎഫ്, ഡിഎഫ് സംയുക്ത സംഘങ്ങൾ നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.
ദസ്രുവിനെതിരെ കൊലപാതകം, കൊലപാതകശ്രമം, വാഹനങ്ങൾ കൊള്ളയടിക്കൽ, പൊതു സ്വത്തുക്കൾ നശിപ്പിക്കൽ, ആയുധ നിയമം എന്നിവയുമായി ബന്ധപ്പെട്ട 24 കേസുകളാണ് നിലവിലുള്ളത്. 17 വാറന്‍റും ഇയാൾക്കെതിരെയുണ്ട്. റേഷനും മറ്റ് വസ്തുക്കളും കൊള്ളയടിച്ചെന്ന കേസാണ് കട്ടത്തിനെതിരെയുള്ളത്.