റായ്‌പൂര്‍: ചത്തീസ്‌ഗണ്ഡില്‍ പുള്ളിപ്പുലിയെ കൊന്ന് തോല്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഒഡിഷ സ്വദേശിയായ ബുദുറാം ഗോണ്ടിനെയാണ് (40) ഗരിയാബന്ദ് ജില്ലയിലെ ശുക്ലാബദ ഗ്രാമത്തില്‍ വച്ച് അറസ്റ്റ് ചെയ്‌തത്. തലസ്ഥാനമായ റായ്‌പൂരില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള നക്‌സല്‍ കേന്ദ്രമാണിത്. ഗ്രാമത്തില്‍ പുള്ളിപ്പുലിയുടെ തോല്‍ വില്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയാണ് പൊലീസ് ഒഡിഷയിലെ വിജയ്‌പൂര്‍ സ്വദേശിയായ പ്രതിയെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ചത്തീസ്‌ഗണ്ഡ് - ഒഡിഷ അതിര്‍ത്തിയിലെ വനത്തില്‍ നിന്നും പുള്ളിപ്പുലിയെ കൊന്നതായി പറഞ്ഞത്. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 18ന് ബറുല ഗ്രാമത്തില്‍ നിന്ന് പുള്ളിപ്പുലിയുടെ തൊലി കൈവശം വച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ചത്തീസ്‌ഗണ്ഡില്‍ പുള്ളിപ്പുലിയെ കൊന്ന് തോല്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ - crime news
ഗരിയാബന്ദ് ജില്ലയിലെ ശുക്ലാബദ ഗ്രാമത്തില്‍ വച്ച് ഒഡിഷ സ്വദേശിയായ ബുദുറാം ഗോണ്ടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്