റായ്‌പൂർ: ദന്തേവാഡയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്ന് സുരക്ഷാ സേന സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഓഫീസറും ഒമ്പത് കമാൻഡോകളും കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് രണ്ട് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തത്. കണ്ടെടുത്ത സ്ഫോടക വസ്‌തുക്കള്‍ക്ക് അഞ്ച് കിലോയോളം ഭാരമുണ്ട്. ധനികാർക്കയ്ക്കും സുർനാർ ഗ്രാമങ്ങൾക്കുമിടയിലുള്ള പ്രദേശത്ത് നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തതെന്നും ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. ഗ്രാമവാസികൾ നൽകിയ വിവരമനുസരിച്ചാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ചത്തീസ്‌ഗഡിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു
അഞ്ച് കിലോയോളം ഭാരമുള്ള രണ്ട് സ്‌ഫോടക വസ്‌തുക്കളാണ് സുരക്ഷാ സേന കണ്ടെടുത്തത്