ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ താൽക്കാലികമായി പിൻവലിക്കണമെന്നും കർഷകരുടെ വികാരങ്ങളെ മാനിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമമന്ത്രിയുമായ അശ്വനി കുമാർ പറഞ്ഞു. ഈ വിവാദ നിയമങ്ങൾ വാസ്തവത്തിൽ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങളെ അംഗീകരിക്കാനോ അവരുമായി ചർച്ച നടത്താനോ സർക്കാർ ശ്രമിക്കാത്തത് വളരെയധികം നിരാശയാണുണ്ടാക്കുന്നത്. പ്രതിഷേധിക്കുന്ന ഓരോ കർഷകന്‍റെ കണ്ണിലും അത് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.