രാജസ്ഥാന്‍: ദേശീയ തലത്തില്‍ നടപ്പാക്കിയ ലോക്ക് ഡൗണില്‍ കുടുങ്ങി പോയവരെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്. ഇക്കാര്യം കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതി. രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവര്‍ക്ക് സ്വന്തം വീടുകളില്‍ തിരിച്ചെത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഗഹലോട്ടിന്‍റെ കത്ത്.
സംസ്ഥാനത്തേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധാനാഴ്ച മാത്രം 6.35 ലക്ഷം പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്ക് തിരിച്ച് പോകാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.