ന്യൂഡല്‍ഹി: കേരളകടക്കം 14 സംസ്ഥാനങ്ങള്‍ക്ക് 6,195 കോടി ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 15-മത് ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശ പ്രകാരം റവന്യൂ നഷ്ടം നികത്താനാണ് പണം അനുവദിച്ചത്. ഇത് കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
പ്രതിമാസ ആനുപാതിക അടിസ്ഥാനത്തില്‍ കേരളത്തിന് 12,7691.66 രൂപ അനുവദിച്ചു. ആന്ധ്രാ പ്രദേശ്- 49,141.66, അസാം- 63,158.33, ഹിമാചല്‍ പ്രദേശ്- 95,258.33, മണിപ്പൂര്‍- 23,533.33, മേഘാലയ- 4,091.66, മിസോറാം- 11,850, നാഗലാന്‍ഡ്- 32,621.66, പഞ്ചാബ്- 63,825, തമിഴ്‌നാട് - 33,541.66, ത്രിപുര- 26,966.66 , ഉത്തരാഖണ്ഡ്- 42,300, ബംഗാള്‍- Rs 41,775, സിക്കിം- Rs 3,733.33 എന്നിങ്ങനെയാണ് അനുവദിച്ചത്.